newsroom@amcainnews.com

ടൈം സ്‌ക്വയറില്‍ കത്തിക്കുത്തേറ്റ് ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റിന് ദാരുണാന്ത്യം

ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ പട്ടാപ്പകല്‍ ഉണ്ടായ കത്തിക്കുത്തില്‍ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റ് എറിന്‍ പിയാസെന്റി (32) കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം വെസ്റ്റ് 42-ാം സ്ട്രീറ്റ്‌ സെവന്‍ത് അവന്യൂ പരിസരത്തായിരുന്നു സംഭവം. ന്യൂജഴ്സി ചെസ്റ്റര്‍ സ്വദേശിനിയായ എറിനെ വയറിന് ഗുരുതരമായി കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പമേല സിസ്‌നെറോസ് (49) എന്ന ക്വീന്‍സ് സ്വദേശിനിയാണ് ആക്രമണം നടത്തിയതെന്ന് ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു. ആക്രമണങ്ങള്‍ യാതൊരു പ്രകോപനവുമില്ലാതെ യാദൃച്ഛികമായി നടന്നതാണെന്ന് NYPD കമ്മീഷണര്‍ ജെസിക്ക ടിഷ് വ്യക്തമാക്കി. ഇവരെ പോലീസ് വെടിവച്ചിട്ടു. ആക്രമണത്തിനു ശേഷം രണ്ട് കത്തികളുമായി പോലീസിന് നേരെ പാഞ്ഞടുത്ത പമേലയോട് ആയുധങ്ങള്‍ താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടു. ടേസര്‍ പ്രയോഗിച്ചിട്ടും ഇവരെ തടയാന്‍ കഴിയാതെ വന്നതോടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പമേല പിന്നീട് ആശുപത്രിയില്‍ മരിച്ചു.

You might also like

നോർത്ത് വാൻകൂവറിൽ കരടിയുടെ ആക്രമണം: ഒരാൾക്ക് പരുക്ക്

പുതിയ 500-സീരീസ് എക്സ്പ്രസ് ബസ് സർവീസിന് തുടക്കമിട്ട് കാൽഗറി ട്രാൻസിറ്റ്

Jackson Hole Summit: Warsh Pushes for Rate Hike at Upcoming Fed Meeting; Financial World Watches Closely

ജാക്‌സൺ ഹോൾ ഉച്ചകോടി: അടുത്ത ഫെഡ് യോഗത്തിൽ പലിശ നിരക്ക് കൂട്ടാൻ വാർഷിന്റെ നീക്കം; സാമ്പത്തിക ലോകം ഉറ്റുനോക്കുന്നു

Attention Pravasis: Was July 15 the deadline for NORKA ID cards? New updates out; Opportunity for NORKA Care Plus registration until September 18

പ്രവാസികൾ ശ്രദ്ധിക്കുക: നോർക്കയുടെ ഐഡി കാർഡുകൾക്ക് ജൂലൈ 15 ആയിരുന്നോ അവസാന തീയതി? പുതിയ വിവരങ്ങൾ പുറത്ത്; NORKA Care Plus രജിസ്ട്രേഷന് സെപ്റ്റംബർ 18 വരെ അവസരം

Abu Dhabi - Calgary Direct Etihad Flight Service Starts October 25: First Air Link with the Middle East

മിഡിൽ ഈസ്റ്റുമായുള്ള ആദ്യ വ്യോമബന്ധം: അബുദാബി – കാൽഗറി ഇത്തിഹാദ് വിമാന സർവീസ് ഒക്ടോബർ 25 മുതൽ

ലേക്ക് ഒൻ്റാരിയോ വിവാദം പുതിയ തലത്തിലേക്ക്: പേര് മാറ്റാൻ ആപ്പിളുമായി ബന്ധപ്പെട്ട് ട്രംപ്

Top Picks for You
Top Picks for You