കാനഡയിൽ അടുത്ത ആഴ്ച മുതൽ ഇന്ധനവില വർധനയ്ക്ക് സാധ്യത. ഇറാനിലെ യുഎസ് ആക്രമണത്തെ തുടർന്ന് ആഗോള വിപണിയിലെ പ്രതിസന്ധി കാരണം താൽക്കാലികമായി ഒഴിവാക്കിയിരുന്ന ഫെഡറൽ ഫ്യൂവൽ എക്സൈസ് ടാക്സ് സെപ്റ്റംബർ ആദ്യവാരത്തിൽ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതാണ് പെട്രോൾ-ഡീസൽ വില കൂട്ടാൻ കാരണം. സെപ്റ്റംബർ 7-ന് ലേബർ ഡേ ഇളവ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധനവില വർധിക്കും.
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ ഏപ്രിൽ 20-നാണ് കനേഡിയൻ സർക്കാർ ഫ്യൂവൽ എക്സൈസ് ടാക്സ് താൽക്കാലികമായി ഒഴിവാക്കിയത്. ഉപയോക്താക്കൾക്കുള്ള ആശ്വാസമായി നികുതി പൂജ്യം സെൻ്റാക്കി സെപ്റ്റംബർ 7 വരെയാണ് കുറച്ചത്.







