newsroom@amcainnews.com

‘അമ്മ’യിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല; സർക്കാരിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്ന് പാർവതി തിരുവോത്ത്

'AMMA' is a Closed Chapter; Parvathy Thiruvothu Says No Faith in Government's Promises

താരസംഘടനയായ ‘അമ്മ’യിലേക്കുള്ള മടങ്ങിപ്പോക്ക് ഇനി സാധ്യമല്ലെന്നും അതൊരു അടഞ്ഞ അധ്യായമാണെന്നും വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. തനിക്ക് ആത്മാഭിമാനവും സ്വാർത്ഥരക്ഷയും (സെൽഫ് പ്രിസർവേഷൻ) വളരെ പ്രധാനമാണെന്ന് പറഞ്ഞ പാർവതി, തന്റെ ഊർജ്ജവും ബുദ്ധിയും എവിടെ വിനിയോഗിക്കണമെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും കൂട്ടിച്ചേർത്തു. സർക്കാരിൽ നിന്നുള്ള വെറും വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും, നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് നേരിട്ട് കണ്ടാൽ മാത്രമേ വിശ്വാസ്യത വരികയുള്ളൂ എന്നും താരം അഭിപ്രായപ്പെട്ടു.

അതേസമയം, അഭിനയജീവിതത്തിൽ 20 വർഷം പൂർത്തിയാക്കുന്ന പാർവതിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ കരിയറിലെ ആദ്യത്തെ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ സിനിമകൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമിക്കുന്നത്. ഒരു പോലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ എത്തും.

പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കോട്ടയം, തൃശൂർ, ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരിച്ച ഈ സിനിമയുടെ തിരക്കഥ പി.എസ്. സുബ്രഹ്മണ്യവും വിജേഷ് തോട്ടങ്ങളും ചേർന്നാണ് തയാറാക്കിയിരിക്കുന്നത്. റോബി രാജ് ക്യാമറയും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മുജീബ് മജീദാണ്.

You might also like

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

Fire Incident at Amravati District Hospital: Tragically Three Newborns Perish

അമരാവതി ജില്ലാ ആശുപത്രിയിൽ തീപിടിത്തം: മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

നേപ്പാളിലെ മിന്നൽ പ്രളയം; 24 കനേഡിയൻ പൗരന്മാരെ കാണാതായി, മരണസംഖ്യ 160

ലേക്ക് ഒൻ്റാരിയോ ഇനി ‘ലേക്ക് അമേരിക്ക’; എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

Toilet paper shortage in America and changes in hygiene habits

അമേരിക്കയിലെ ടോയ്‌ലറ്റ് പേപ്പർ ക്ഷാമവും ശുചിത്വ ശീലങ്ങളിലെ മാറ്റവും

Media Fraternity Unity: IPCNT Hosts Grand Onam Celebration

മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ; ഐപിസിഎൻടി ഓണാഘോഷം പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു

Top Picks for You
Top Picks for You