newsroom@amcainnews.com

ഷിക്കാഗോ അന്താരാഷ്‌ട്ര വടംവലി ടൂർണമെൻ്റ്: അൻസിബ ഹസ്സനും സുധീഷ് ശശികുമാറും മുഖ്യാഥിതികൾ

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്‌ട്ര വടംവലിയിൽ പ്രമുഖ ചലച്ചിത്ര താരം അൻസിബാ ഹസ്സനും ഗായകൻ സുധീഷ് ശശികുമാറും മുഖ്യാതിഥികളായി പങ്കെടുക്കും. സെപ്തംബർ 6 ഞായറാഴ്ച ഷിക്കാഗോ ബെൻസൺ വില്ലിലെ എനർജി ഇൻഡോർ സ്പോർട്സ് കോംപ്ലക്സിലാണ് വടംവലി മത്സരം നടക്കുക.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ ഇത്തവണത്തെ വടംവലി മതസരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന ഷിക്കാഗോ അന്താരാഷ്‌ട്ര വടംവലി മത്സരത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് ഒരുക്കിയിരിക്കുന്നത്. വിപുലമായ പാർക്കിങ് സൗകര്യങ്ങളും, വിശാലമായ ഇൻഡോർ സ്റ്റേഡിയവും, മികച്ച ഓഡിയോ വിഷ്വൽ സംവിധാനങ്ങളും, ഭക്ഷണ സൗകര്യങ്ങളുമൊക്കെയായി തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതിക്ക് വേണ്ടി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ അറിയിച്ചു.

You might also like
More and more moms are being diagnosed with ADHD — because of their kids

മക്കളുടെ രോഗനിർണയത്തിലൂടെ എ.ഡി.എച്ച്.ഡി തിരിച്ചറിയുന്ന അമ്മമാർ: പുതിയ കണ്ടെത്തലുകളും യാഥാർത്ഥ്യങ്ങളും

Carney warned about economic coercion. Now Trump is testing the Canadian prime minister

ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ കാനഡ; ട്രംപിന്റെ തീരുവ ഭീഷണിയെ നേരിട്ട് മാർക്ക് കാർണി

SEC Sorority Rush Week: Rigorous Prep and Tearful Moments

എസ്.ഇ.സി.യിലെ സോറിറ്റി റഷ് വാരാഘോഷം: കഠിനമായ തയ്യാറെടുപ്പുകളും കണ്ണീരണിഞ്ഞ നിമിഷങ്ങളും

യുഎസ് തീരുവ: മാർക്ക് കാർണിയ്ക്ക് പിന്തുണയുമായി പ്രീമിയർമാർ

'AMMA' is a Closed Chapter; Parvathy Thiruvothu Says No Faith in Government's Promises

‘അമ്മ’യിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല; സർക്കാരിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്ന് പാർവതി തിരുവോത്ത്

ടൊറൻ്റോ എം.പി സൽമ സഹിദിന്‍റെ കാറിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

Top Picks for You
Top Picks for You