newsroom@amcainnews.com

തീരുവ യുദ്ധം: അമേരിക്കൻ മദ്യത്തിന് 50% നികുതി പ്രഖ്യാപിച്ച് സസ്കാച്വാൻ

കാനഡയിൽ നിന്നുള്ള മദ്യത്തിന് യുഎസ് 50% ഇറക്കുമതി തീരുവ ചുമത്തിയതിന് തിരിച്ചടിയുമായി സസ്കാച്വാൻ. അമേരിക്കൻ മദ്യത്തിന് 50% നികുതി ചുമത്തുമെന്ന് സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ പ്രഖ്യാപിച്ചു. സെപ്റ്റംബർ 8 മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരുമെന്ന് പ്രീമിയർ അറിയിച്ചു. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എണ്ണ, പൊട്ടാഷ് എന്നിവയ്ക്ക് കയറ്റുമതി തീരുവ ചുമത്തുന്നതിനെ സസ്കാച്വാൻ ശക്തമായി എതിർത്തു. ഇത് കാനഡയിൽ വൻ തൊഴിൽ നഷ്ടമുണ്ടാക്കുമെന്നും ആഗോളതലത്തിൽ വളത്തിന്‍റെ വില വർധനയ്ക്ക് കാരണമാകുമെന്നും സ്കോട്ട് മോ വ്യക്തമാക്കി.

അതേസമയം അമേരിക്കൻ മദ്യം പൂർണ്ണമായി നിരോധിക്കില്ലെന്നും പ്രീമിയർ പറഞ്ഞു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രവിശ്യയിൽ അമേരിക്കൻ മദ്യ വില്പനയിൽ ഇതിനകം 40 ശതമാനത്തിന്‍റെ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ യുഎസ് മദ്യം പൂർണ്ണമായി പിൻവലിക്കാത്ത പ്രീമിയറുടെ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടിയായ എൻ.ഡി.പി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

You might also like

മോൺട്രിയലിൽ എയർപോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് എയർ കാനഡ ജീവനക്കാർ പിടിയിൽ

മിഷന്‍സ് ഇന്ത്യാ ഇന്‍റര്‍ നാഷണല്‍ വാര്‍ഷിക റിട്രീറ്റ് ഓഗസ്റ്റ് 28 മുതല്‍ 30 വരെ

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

Partial lunar eclipse August 2026

2026 ഓഗസ്റ്റിലെ ഭാഗിക ചന്ദ്രഗ്രഹണം

High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

പ്രൈവറ്റ് ക്രെഡിറ്റ് കുതിച്ചുയരുന്നു; മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You