newsroom@amcainnews.com

പരോൾ ലംഘിച്ച് 40 വർഷം ഒളിവിൽ; അധ്യാപകനായി മികച്ച സേവനത്തിന് പുരസ്കാരം നേടിയ ജീവപര്യന്തം തടവുകാരന് വീണ്ടും ജയിൽശിക്ഷ

Life convict jumps parole, stays out for 40 years, gets government job, wins ‘best teacher’ award

ഹ്രസ്വകാല പരോളിന് ശേഷം 1984 മാർച്ചിൽ ജയിലിൽ തിരിച്ചെത്തേണ്ടിയിരുന്ന ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരൻ, തുടർന്ന് 40 വർഷത്തോളമാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തു കഴിഞ്ഞത്. ഈ കാലയളവിൽ ഒരു സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലി നേടുകയും, മികച്ച അധ്യാപകനുള്ള പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത അദ്ദേഹം, ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷമാണ് 2024-ൽ ഒടുവിൽ അറസ്റ്റിലായത്. തുടർന്ന് ഇയാൾക്ക് മൂന്ന് വർഷത്തേക്ക് പരോൾ നിഷേധിച്ച നടപടിയെ ചോദ്യം ചെയ്ത് 73-കാരനായ തടവുകാരന്റെ ഭാര്യ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളുകയായിരുന്നു.

പരോളിലിറങ്ങുന്ന തടവുകാരെ കൃത്യമായി നിരീക്ഷിക്കാൻ ജയിൽ അധികൃതർക്ക് സാധിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ജസ്റ്റിസ് ടി. മാധവി ദേവി ചൂണ്ടിക്കാട്ടി. 40 വർഷത്തോളം ഒരു തടവുകാരനെ കണ്ടെത്താൻ സാധിക്കാതിരിക്കുകയും, അയാൾ തടസ്സങ്ങളൊന്നുമില്ലാതെ സർക്കാർ ജോലി ചെയ്ത് വിരമിക്കുകയും ചെയ്ത സംഭവം ജയിൽ സംവിധാനത്തിന്റെ ദൗർബല്യമാണ് വ്യക്തമാക്കുന്നത്. ഇത് മറ്റുള്ളവർക്കും ശിക്ഷയിൽ നിന്ന് തടസ്സങ്ങളില്ലാതെ തപ്പിയോടാൻ പ്രേരണയാകുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, പരോളിൽ പോകുന്ന തടവുകാരെ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒരു കേന്ദ്രീകൃത ട്രാക്കിംഗ് സംവിധാനം ഉടനടി രൂപീകരിക്കാനും ഉത്തരവിട്ടു.

You might also like
US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

Top Picks for You
Top Picks for You