newsroom@amcainnews.com

വേതന വർധനയുമായി കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ആശ്വാസമായി കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ ഒക്ടോബർ ഒന്നു മുതൽ മിനിമം വേതനം വർധിക്കും. ഉയർന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കണക്കിലെടുത്ത് ഒൻ്റാരിയോ, മാനിറ്റോബ, സസ്കാച്വാൻ, നോവസ്കോഷ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ പ്രവിശ്യകളിലാണ് വേതന വർധന നടപ്പിൽ വരുന്നത്. വേതന നിരക്കുകളിൽ മാറ്റം വരുത്തുന്നത്.

ഒൻ്റാരിയോയിലെ മിനിമം വേതനം നിലവിലുള്ള 17.60 ഡോളറിൽ നിന്ന് 35 സെൻ്റ് വർധിച്ച് 17.95 ഡോളറായി ഉയരും. വിലക്കയറ്റം കണക്കിലെടുത്തുള്ള ഈ മാറ്റത്തിലൂടെ മുഴുവൻ സമയ തൊഴിലാളികൾക്ക് പ്രതിവർഷം 728 ഡോളറിന്‍റെ അധിക വരുമാനം ലഭിക്കും. ഇതിന് പുറമേ, 18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് 16.90 ഡോളറും വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് 19.70 ഡോളറുമാണ് പുതിയ നിരക്ക്.

മാനിറ്റോബയിൽ 2.5 ശതമാനം വർധനയോടെ പുതിയ മിനിമം വേതനം 16.40 ഡോളറായി ഉയരും. അതേസമയം സസ്കാച്വാനിൽ 15.35 ഡോളറിൽ നിന്ന് 15.70 ഡോളറായി ഉയർന്നിട്ടുണ്ട്. മാനിറ്റോബയിലെ ജീവനക്കാർക്ക് ഓവർടൈം വേതനമായി മണിക്കൂറിന് 24.60 ഡോളറും സസ്കാച്വാനിൽ 23.55 ഡോളറും ലഭിക്കും. നോവസ്കോഷയിൽ ഏപ്രിലിൽ നടന്ന ആദ്യ ഘട്ട വർധനയ്ക്ക് ശേഷം ഒക്ടോബറോടെ മിനിമം വേതനം 17 ഡോളറിലെത്തും. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ മിനിമം വേതനം 17.30 ഡോളറായി ഉയർന്നു. ഇതോടെ ഈ മേഖലയിൽ ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന പ്രവിശ്യയായി പ്രിൻസ് എഡ്വേർഡ് ഐലൻഡ് മാറി.

You might also like
Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

Top Picks for You
Top Picks for You