newsroom@amcainnews.com

യുഎസ് തീരുവ: മാർക്ക് കാർണിയ്ക്ക് പിന്തുണയുമായി പ്രീമിയർമാർ

യുഎസ് വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെ കനത്ത തീരുവ നിലവിൽ വന്ന സാഹചര്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രീമിയർമാർ. രാജ്യത്തിന്‍റെ പരമാധികാരത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ കാർണിയുടെ തീരുമാനം അനിവാര്യമായിരുന്നതായി പ്രീമിയർമാർ അറിയിച്ചു. യു.എസ്. മുന്നോട്ടുവെച്ച വ്യാപാര നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്ന കാർണിയുടെ തീരുമാനത്തെ സസ്കാച്വാൻ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലെ പ്രീമിയർമാർ പിന്തുണച്ചു. കാനഡയ്ക്ക് മേലുള്ള “സാമ്പത്തിക ആക്രമണമാണ്” യുഎസ് നടപ്പിലാക്കുന്നതെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പ്രതികരിച്ചു. അതേസമയം, ഇരുരാജ്യങ്ങളും വീണ്ടും ചർച്ച പുനരാരംഭിക്കണമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് നിർദ്ദേശിച്ചു.

കാനഡയിൽ നിന്നുള്ള 28 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50% തീരുവ ശനിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. മൂന്ന് ദിവസത്തെ ചർച്ചകൾ പരാജയപ്പെട്ടതോടെ കാനഡ പ്രതികാര തീരുവകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ ലേബർ ഡേയ്ക്ക് ശേഷമേ നിലവിൽ വരൂ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തർക്കം നിലവിൽ വിപണിയെയും ഇറക്കുമതി മേഖലയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

You might also like
Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

Top Picks for You
Top Picks for You