newsroom@amcainnews.com

ഡാളസിൽ വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിന് തിരിതെളിഞ്ഞു

The World Malayali Council global conference kicked off in Dallas

വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും അമേരിക്കയിലെ ഡാളസിൽ ഗംഭീര തുടക്കമായി. കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ കൂട്ടായ്മയും സാംസ്കാരിക പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിൽ സംഘടന വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. തുടർന്ന് ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, കൺവീനർ ജോൺസൺ തലച്ചെല്ലൂർ എന്നിവർ ചേർന്ന് പതാകയുയർത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയും വിളംബര റാലിയും ചടങ്ങിന് മാറ്റുകൂട്ടി. ഹൂസ്റ്റൺ 5th ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി സുരേന്ദ്രൻ പട്ടേൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

സമ്മേളനത്തിൽ വെച്ച് പ്രധാന പുരസ്കാരങ്ങളും വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ് പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജന് വേണ്ടി നൈനാൻ മത്തായി എം.പി ഫ്രാൻസിസ് ജോർജിൽ നിന്ന് ഏറ്റുവാങ്ങി. ബിസിനസ് എക്സലൻസ് അവാർഡ് ‘എൻകോൺസ്’ സി.ഇ.ഒ മോബി കെ. ബാബുവിന് ജഡ്ജി സുരേന്ദ്രൻ പട്ടേൽ സമ്മാനിച്ചു. ചടങ്ങിൽ പ്രത്യേക സ്മരണികയുടെ പ്രകാശനവും നടന്നു. ക്രിസ്റ്റഫർ വർഗീസ്, പിന്റോ കണ്ണമ്പള്ളി, ആൻസി തലച്ചെല്ലൂർ, അഡ്വ. കെ. വി. സാബു, രാജേഷ് പിള്ള തുടങ്ങിയ പ്രമുഖ സംഘടന നേതാക്കൾ ആശംസകൾ നേർന്നു.

തുടർന്ന് റോയൽ ഡാൻസ് സ്റ്റുഡിയോയുടെ ഡബ്ള്യൂഎംസി തീം ഡാൻസ്, നോർത്ത് ടെക്സസ് പ്രൊവിൻസിന്റെ സ്വാഗതാഞ്ജലി നൃത്തം, കവിതാലാപനം, വിവിദ നൃത്തങ്ങൾ, ഗാനമേള തുടങ്ങിയ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും വേദിയിൽ അരങ്ങേറി. നാലു ദിവസം നീണ്ടുനിൽക്കുന്ന ഈ ആഗോള മാമാങ്കം തിങ്കളാഴ്ചയോടെ സമാപിക്കും.

You might also like
FBI foils terror plot targeting New York State Capitol Building

ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

MBBS at 51: A. Suresh Kumar Towards Fulfilling His Dream

51-ാം വയസ്സിൽ എംബിബിഎസ്: ആഗ്രഹസാഫല്യത്തിലേക്ക് എ. സുരേഷ് കുമാർ

More evacuees return to Summerland as long road to recovery waits for many

സമ്മർലാൻഡിലേക്ക് കൂടുതൽ അഭയാർത്ഥികൾ മടങ്ങുന്നു; പുനരധിവാസത്തിന് കാത്തിരിക്കുന്നത് നീണ്ട പാത

ഖലിസ്ഥാൻ നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണി: മുന്നറിയിപ്പ് നൽകി RCMP

ഇന്‍ഡ്യാനയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതി; വെള്ളപ്പൊക്കത്തില്‍ ഏഴു മരണം

H-1B വീസക്ക് അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക: സെപ്റ്റംബർ 15 മുതൽ യു എസ് വീസ ചട്ടങ്ങളിൽ മാറ്റം

Top Picks for You
Top Picks for You