newsroom@amcainnews.com

1994-ൽ കാനഡയിൽ നിന്ന് കാണാതായ വ്യക്തിയെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന

Indication that person who went missing from Canada in 1994 has been found in Amsterdam

1994-ൽ കാനഡയിലെ വാൻകൂവറിൽ നിന്ന് കാണാതായ വ്യക്തിയെ മുപ്പത് വർഷങ്ങൾക്ക് ശേഷം നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന. 2023-ൽ ആംസ്റ്റർഡാം തെരുവിൽ ബോധരഹിതനായി വീണ “ലക്കി” എന്നറിയപ്പെടുന്ന വയോധികൻ, കാണാതായ കനേഡിയൻ പൗരൻ ജോൺ റസ്സൽ കെന്നി തന്നെയാണോ എന്ന് തിരിച്ചറിയാൻ വാൻകൂവർ പോലീസും ഡച്ച് പോലീസും ഇന്റർപോളും സംയുക്തമായി അന്വേഷണം ആരംഭിച്ചു.

തലച്ചോറിലെ സ്ട്രോക്കിനെയോ രക്തസ്രാവത്തെയോ തുടർന്ന് സംസാരിക്കാനുള്ള ശേഷി (അഫാസിയ) പൂർണ്ണമായി നഷ്ടപ്പെട്ട നിലയിലാണ് ലക്കി ഇപ്പോൾ ഒരു ഡച്ച് നഴ്സിംഗ് ഹോമിൽ കഴിയുന്നത്. അദ്ദേഹത്തിന്റെ കൈവശം തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ തെരുവുകളിൽ “ക്രിസ് ദി കനേഡിയൻ” എന്ന് അറിയപ്പെട്ടിരുന്ന ഇയാളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ്, 1994-ൽ 34-ാം വയസ്സിൽ വാൻകൂവറിൽ നിന്ന് കാണാതായ ജോൺ റസ്സൽ കെന്നിയുമായി സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയത്.

നിലവിൽ 67 വയസ്സ് പ്രായം പ്രതീക്ഷിക്കുന്ന കെന്നിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് വാൻകൂവർ പോലീസ് അറിയിച്ചു. ആംസ്റ്റർഡാം പോലീസിലെ വിരമിച്ച ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇയാൾ അവിടുത്തെ ഒരു ബുദ്ധമത സമൂഹത്തിൽ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികളിലൂടെ വ്യക്തിത്വം സ്ഥിരീകരിച്ച ശേഷം ഔദ്യോഗിക പ്രതികരണം നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

You might also like
Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

Top Picks for You
Top Picks for You