newsroom@amcainnews.com

ജോർജ് കെ. ജോണിന് വൈസ് മെൻ ഇന്റർനാഷണലിന്റെ അവാർഡ്

George K. John Wins Y's Men International Award

വൈസ് മെൻ ഇന്റർനാഷണൽ യുഎസ് ഏരിയ കൗൺസിലിന്റെ 2025-26 വർഷത്തെ മികച്ച റീജനൽ ഡയറക്ടർക്കുള്ള ‘ഹെൻട്രി ഡി. ഗ്രീംസ്’ അവാർഡിന് നോർത്ത് അറ്റ്ലാന്റിക് റീജനൽ ഡയറക്ടർ ജോർജ് കെ. ജോൺ (സന്തോഷ്) തിരഞ്ഞെടുക്കപ്പെട്ടു. 2026 ഓഗസ്റ്റ് 16-ന് നടന്ന കൗൺസിൽ യോഗത്തിലാണ് പുരസ്കാര പ്രഖ്യാപനമുണ്ടായത്. മുൻകാലങ്ങളിലും നോർത്ത് അറ്റ്ലാന്റിക് റീജിയനിലെ ഡയറക്ടർമാർക്ക് ലഭിച്ചിട്ടുള്ള ഈ ചരിത്രപ്രസിദ്ധമായ നേട്ടം കൈവരിച്ചതിലൂടെ മേഖലയുടെ പെരുമയും പാരമ്പര്യവും വീണ്ടും നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു.

വൈസ് മെൻ പ്രസ്ഥാനത്തിനും വൈ.എം.സി.എക്കും അർപ്പിച്ച നിസ്വാർഥ സേവനങ്ങളെ മുൻനിർത്തിയാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. മാസച്യുസെറ്റ്‌സിൽ നിന്നുള്ള പ്രമുഖ അംഗവും വൈ.എം.സി.എ ഹാൾ ഓഫ് ഫെയിമിൽ ഇടംനേടിയ വ്യക്തിയുമായ അന്തരിച്ച ഹെൻട്രി ഡി. ഗ്രീംസിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. ഏകദേശം 19 വർഷത്തോളം ഇന്റർനാഷണൽ സെക്രട്ടറിയായും, തുടർന്ന് സംഘടനയുടെ ആദ്യ ഇന്റർനാഷണൽ സെക്രട്ടറി ജനറലായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ പ്രസ്ഥാനത്തിന് എന്നും വലിയ പ്രചോദനമാണ്.

You might also like
Mother of Generations: The Life of Dr. Suri Srimathi, Active at 92

തലമുറകളുടെ അമ്മ: 92-ാം വയസ്സിലും കർമ്മനിരതയായ ഡോ. സൂരി ശ്രീമതിയുടെ ജീവിതം

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

Canada opens new pathways for Indians with massive job opportunities and faster visas

വൻ തൊഴിലവസരങ്ങളും വേഗത്തിലുള്ള വീസകളുമായി കാനഡ ഇന്ത്യക്കാർക്കായി പുതിയ വഴികൾ തുറക്കുന്നു

Jet search ends, Quebec votes, MPs return, daylight time debate

ജെറ്റ് തിരച്ചിൽ അവസാനിപ്പിച്ചു, ക്യൂബെക്കിൽ വോട്ടെടുപ്പ്, എം.പി.മാർ തിരിച്ചെത്തുന്നു, ഡേലൈറ്റ് ടൈം ചർച്ച

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

Top Picks for You
Top Picks for You