newsroom@amcainnews.com

21 ദിവസം കൊണ്ട് 7 കിലോ കുറയ്ക്കാം; തരംഗമായി 6 ചേരുവകൾ അടങ്ങിയ ‘മോർണിങ് ഷോട്ട്’

Lose 7 kg in 21 Days: 6-Ingredient 'Morning Shot' Goes Viral

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇൻസ്റ്റഗ്രാമിൽ വലിയ ചർച്ചയായിരിക്കുകയാണ് ഡയറ്റീഷ്യൻ റിച്ച ഗംഗാണി പങ്കുവെച്ച ഒരു പ്രകൃതിദത്ത ‘മോർണിങ് ഷോട്ട്’. വെറും 21 ദിവസത്തിനുള്ളിൽ 7 കിലോഗ്രാം വരെ ഭാരം കുറയ്ക്കാനും, വയറിലെ കൊഴുപ്പും ശരീരത്തിലെ വീക്കങ്ങളും ഇല്ലാതാക്കാനും ഈ പ്രത്യേക പാനീയത്തിന് സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്.

പ്രധാന ചേരുവകൾ

നമ്മുടെ അടുക്കളകളിൽ സാധാരണയായി കാണപ്പെടുന്ന ആറ് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തൊരുക്കുന്ന ‘ആന്റി-ഇൻഫ്ലമേറ്ററി പൊടി’യാണ് ഈ ഡ്രിങ്കിന്റെ പ്രധാന കൂട്ട്.

  • വറുത്ത ജീരകം
  • വറുത്ത മല്ലി
  • വറുത്ത അയമോദകം
  • കരിഞ്ചീരകം
  • ഉലുവ
  • വറുത്ത പെരുംജീരകം

ഇവയ്ക്ക് പുറമെ ചെറുനാരങ്ങ, ആപ്പിൾ സൈഡർ വിനെഗർ, എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ എന്നിവയും ഈ ഡ്രിങ്കിൽ ഉപയോഗിക്കുന്നുണ്ട്.

തയ്യാറാക്കുന്ന വിധം

ജീരകം, മല്ലി, അയമോദകം, പെരുംജീരകം എന്നിവ നന്നായി വറുത്തെടുത്ത ശേഷം ഇതിലേക്ക് വറുക്കാത്ത കരിഞ്ചീരകവും ഉലുവയും ചേർത്ത് പൊടിച്ചെടുത്ത് സൂക്ഷിക്കുക. ദിവസവും രാവിലെ ഒരു ഗ്ലാസ് വെള്ളത്തിൽ ഈ പൊടിയിൽ നിന്ന് ഒരു സ്പൂൺ ചേർക്കുക. ഇതിലേക്ക് ചെറുനാരങ്ങാനീരും, അരസ്പൂൺ ആപ്പിൾ സൈഡർ വിനെഗറും, എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലും ചേർത്ത് ഇളക്കി കുടിക്കാവുന്നതാണ്.

അയമോദകവും പെരുംജീരകവും ദഹനശേഷി വർദ്ധിപ്പിക്കാനും ഗ്യാസ്ട്രൈറ്റിസ്, വയറുവീർപ്പ് എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, കരിഞ്ചീരകവും ഉലുവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും ശരീരത്തിന്റെ മെറ്റബോളിസം കൂട്ടുന്നതിനും അനുയോജ്യമാണ്. ആപ്പിൾ സൈഡർ വിനെഗർ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുമ്പോൾ, ഒലിവ് ഓയിൽ ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പുകൾ നൽകുന്നു.

ഒരു ഒറ്റമൂലി കൊണ്ട് മാത്രം പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനാകില്ലെന്നും, കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ഇതിനോടൊപ്പം അത്യാവശ്യമാണെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. കൂടാതെ അസിഡിറ്റിയോ മറ്റ് ദഹനപ്രശ്നങ്ങളോ ഉള്ളവർ ആപ്പിൾ സൈഡർ വിനെഗറും നാരങ്ങാനീരും അടങ്ങിയ ഈ പാനീയങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

You might also like
Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

Trump says US to send one-time $90 payment to 20 million seniors enrolled in Medicare

മെഡിക്കയർ അംഗങ്ങളായ മുതിർന്ന പൗരന്മാർക്ക് 90 ഡോളർ ഒറ്റത്തവണ സഹായം പ്രഖ്യാപിച്ച് ട്രംപ്

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

Natural habitat for birds being set up at Udayagiri Fort

ഉദയഗിരി കോട്ടയിൽ പക്ഷികൾക്കായി പ്രകൃതിദത്ത ആവാസകേന്ദ്രം ഒരുങ്ങുന്നു

Top Picks for You
Top Picks for You