newsroom@amcainnews.com

കനേഡിയൻ പൗരന്മാർക്ക് ആശ്വാസം: യൂറോപ്യൻ യൂണിയൻ്റെ ETIAS ട്രാവൽ പെർമിറ്റ് കാലാവധി നീട്ടി

കനേഡിയൻ പൗരന്മാർക്ക് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ട്രാവൽ പെർമിറ്റായ യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം (ETIAS) നടപ്പിലാക്കുന്നത് യൂറോപ്യൻ യൂണിയൻ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. സാങ്കേതിക തടസ്സങ്ങളും അതിർത്തി പരിശോധനാ സംവിധാനങ്ങളിലെ കാലതാമസവുമാണ് പുതിയ ഉത്തരവിന് കാരണം.

യൂറോപ്പിലെ 30 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പ്രവേശിക്കാൻ സാധിക്കുന്ന കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് ETIAS നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. 90 ദിവസം വരെയുള്ള ഹ്രസ്വകാല സന്ദർശനങ്ങൾക്കാണ് ഇത് നിർബന്ധമാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ നിലവിൽ ETIAS പ്രാബല്യത്തിലില്ലെന്നും യാതൊരു അപേക്ഷകളും സ്വീകരിക്കുന്നില്ലെന്നും ഇ.യു.യുടെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കി. പുതിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

നിലവിലെ സാഹചര്യത്തിൽ കനേഡിയൻ പൗരന്മാർക്ക് തങ്ങളുടെ സാധുതയുള്ള പാസ്‌പോർട്ട് ഉപയോഗിച്ച് പഴയതുപോലെ തന്നെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഭാവിയിൽ ETIAS ട്രാവൽ പെർമിറ്റ് നിലവിൽ വരുമ്പോൾ അപേക്ഷിക്കാൻ 20 യൂറോ ഫീസ് നൽകേണ്ടി വരും. വ്യാജ ETIAS ട്രാവൽ പെർമിറ്റ് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് വെബ്‌സൈറ്റുകൾക്കെതിരെ കനേഡിയൻ ഭരണകൂടം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നതുവരെ ഇത്തരം വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്.

You might also like

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 507 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

USCIS Can Now Deny Incomplete Immigration Applications Without an RFE

അപൂർണ്ണമായ ഇമിഗ്രേഷൻ അപേക്ഷകൾ ആർ.എഫ്.ഇ (RFE) ഇല്ലാതെ നിരസിക്കാൻ യു.എസ്.സി.ഐ.എസിന് (USCIS) അനുമതി

ക്യുബെക്കിൽ പൂച്ചയ്ക്ക് പേവിഷബാധ; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

ആൽബർട്ട സ്റ്റോണി ട്രെയിലിൽ വാഹനാപകടം: കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു

അലർജി സാധ്യത: കാനഡയിൽ ചിക്കൻ ബർഗറുകൾ തിരിച്ചുവിളിച്ചു

ട്രംപിന്‍റെ ഗോള്‍ഫ് ക്ലബ്ബില്‍ ആയുധധാരിയെ അറസ്റ്റ് ചെയ്തു; തോക്കുകളും രേഖകളും പിടിച്ചെടുത്തു

Top Picks for You
Top Picks for You