newsroom@amcainnews.com

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെൻ്റ്: ടീം ഫിലഡൽഫിയ ചാമ്പ്യന്മാർ

ഫോമാ (FOMAA) 2026 ഹ്യൂസ്റ്റൺ കൺവൻഷന്‍റെ ഭാഗമായി സംഘടിപ്പിച്ച 56 ടൂർണമെൻ്റ് വൻ വിജയമായി. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിൽ സാബു സ്കറിയാ (ക്യാപ്റ്റൻ), ജോൺസൺ മാത്യു, മാത്യു പി. കോര എന്നിവർ അംഗങ്ങളായ ടീം ഫിലഡൽഫിയ ചാമ്പ്യന്മാരായി.

ഒന്നാം റണ്ണറപ്പായി ജോസഫ് ഇല്ലിക്കാട്ടിൽ (ക്യാപ്റ്റൻ), തോമസ് ഐക്കരെത്ത്, സജി പള്ളിക്കിഴക്കേതിൽ എന്നിവരടങ്ങിയ ടീം ഹ്യൂസ്റ്റൺ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം റണ്ണറപ്പായി ജോസഫ് മുലയാനിക്കുന്നേൽ (ക്യാപ്റ്റൻ), ബേബി ചെറുകര, എബ്രഹാം കളപുരയ്ക്കൽ എന്നിവരടങ്ങിയ ഹ്യൂസ്റ്റൺ ടീം സ്ഥാനം നേടി. ഡോ. സതീഷ് അമ്പാടി (ക്യാപ്റ്റൻ), മഹേഷ് നായർ, രവിശങ്കർ മേനോൻ എന്നിവരടങ്ങിയ അരിസോന ടീം മൂന്നാം റണ്ണറപ്പായി. ഒന്നാം സമ്മാനമായി 1,500 ഡോളർ, രണ്ടാം സമ്മാനമായി 750 ഡോളർ, മൂന്നാം സമ്മാനമായി 400 ഡോളർ വീതം ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. ടൂർണമെൻ്റിന്‍റെ വിജയകരമായ നടത്തിപ്പിന് ടൂർണമെൻ്റ് കമ്മിറ്റി അംഗങ്ങളായ സാബു സ്കറിയ, തോമസ് ഒളിയാംകുന്നേൽ, ജോൺസൺ മാത്യു, ബിഞ്ചു ജോൺ എന്നിവർ നേതൃത്വം നൽകി.

You might also like
Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Top Picks for You
Top Picks for You