newsroom@amcainnews.com

സൗജന്യ സേവനങ്ങളിലൂടെ ഗൂഗിൾ എങ്ങനെ കോടികൾ സമ്പാദിക്കുന്നു

How Google Makes Billions Through Free Services

പണം നൽകാതെ തന്നെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ്സ്, യൂട്യൂബ്, ജിമെയിൽ, ആൻഡ്രോയിഡ് തുടങ്ങിയ സേവനങ്ങൾ ദിനംപ്രതി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് പണം ഈടാക്കുന്നില്ലെങ്കിലും, ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് സാമ്പത്തിക വർഷത്തിന്റെ രണ്ടാമത്തെ ക്വാർട്ടറിൽ മാത്രം 119.8 ബില്യൺ ഡോളറാണ് വരുമാനമായി നേടിയത്. ഇത് ദിവസേന 1.32 ബില്യൺ ഡോളറിനും മിനിറ്റിൽ 915,000 ഡോളറിലധികത്തിനും തുല്യമാണ്. ഉപഭോക്താക്കൾക്ക് സേവനങ്ങൾ സൗജന്യമായി നൽകി വലിയൊരു ജനശ്രദ്ധ സൃഷ്ടിക്കുകയും, അതിലൂടെ ബിസിനസുകാർക്കും പരസ്യദാതാക്കൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള അവസരം ഒരുക്കിയുമാണ് കമ്പനി പ്രധാനമായും ലാഭമുണ്ടാക്കുന്നത്.

ഗൂഗിളിന്റെ മൊത്തം വരുമാനത്തിന്റെ 68 ശതമാനവും പരസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഉപഭോക്താക്കൾ ഗൂഗിളിൽ നടത്തുന്ന തെരച്ചിലുകൾ അവരുടെ ആവശ്യങ്ങളെ വ്യക്തമാക്കുന്നു. ഇത്തരം സെർച്ചുകൾക്ക് സമീപം സ്പോൺസേർഡ് പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ കമ്പനികൾ ലേലം വിളിക്കുകയാണ് ചെയ്യുന്നത്. കൂടാതെ, വ്യക്തിഗത വിവരങ്ങൾ ഗൂഗിൾ നേരിട്ട് വിൽക്കുന്നു എന്ന പ്രചാരണം തെറ്റാണ്. പകരം, ആളുകളുടെ ലൊക്കേഷനും താല്പര്യങ്ങളും അടിസ്ഥാനമാക്കി അനുയോജ്യമായ പരസ്യങ്ങൾ ശരിയായ സമയത്ത് കാണിക്കാനുള്ള സാങ്കേതികവിദ്യയാണ് ഗൂഗിൾ ഉപയോഗിക്കുന്നത്.

യൂട്യൂബ് പരസ്യങ്ങളിലൂടെയും സബ്സ്ക്രിപ്ഷൻ സേവനങ്ങളിലൂടെയും ഗൂഗിൾ വൻതോതിൽ തുക സമാഹരിക്കുന്നുണ്ട്. ആൻഡ്രോയിഡ് സൗജന്യമായി നൽകുന്നുണ്ടെങ്കിലും, ഗൂഗിൾ പ്ലേ സ്റ്റോർ വഴിയുള്ള ആപ്പ് വാങ്ങലുകളിൽ നിന്നും ഇൻ-ആപ്പ് ഇടപാടുകളിൽ നിന്നും കമ്പനിക്ക് വലിയൊരു തുക കമ്മീഷനായി ലഭിക്കുന്നു. ഇതിനുപുറമേ, വൻകിട കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമായി ക്ലൗഡ് സ്റ്റോറേജ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ എന്നിവ നൽകുന്ന ഗൂഗിൾ ക്ലൗഡ് വഴിയും കമ്പനി നേരിട്ട് വൻതുക വരുമാനമായി കണ്ടെത്തുന്നുണ്ട്.

You might also like
Young man dies after eating fish; food poisoning suspected

മത്സ്യം കഴിച്ചതിനു പിന്നാലെ യുവാവിന് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

Specialty food bank that caters to Durham Region residents looking for home indoors

ഡർഹാം റീജിയണിൽ ഉള്ളവർക്കായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി ഫുഡ് ബാങ്ക് പുതിയ കെട്ടിടം തിരയുന്നു

ബി.സി. എൻ.ഡി.പിയെ നയിക്കാൻ ജെന്നിഫർ വൈറ്റ്‌സൈഡ്

‘Local Governance 101’ Okanagan community’s first-ever council trains ahead of inaugural meeting

ഒക്കനാഗൻ കമ്മ്യൂണിറ്റിയുടെ ആദ്യ കൗൺസിലിന് ‘ലോക്കൽ ഗവേണൻസ് 101’ ആദ്യ യോഗത്തിന് മുന്നോടിയായി പരിശീലനം നൽകുന്നു

Federal Reserve keeps interest rates unchanged despite ongoing inflation

പണപ്പെരുപ്പം തുടരുമ്പോഴും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ഫെഡറൽ റിസർവ്

കെബെക്കിൽ ഹാലോവീൻ ചോക്ലേറ്റുകളിൽ സൂചികളും ലോഹപ്പിന്നും: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

Top Picks for You
Top Picks for You