newsroom@amcainnews.com

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: മൂന്ന് റൈഡിങ്ങുകളിൽ സെപ്റ്റംബർ 3-ന് ഉപതിരഞ്ഞെടുപ്പ്

ഒൻ്റാരിയോയിലെ മൂന്ന് റൈഡിങ്ങുകളിൽ സെപ്റ്റംബർ ആദ്യം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചു. സ്കാർബറോ സൗത്ത് വെസ്റ്റ്, യോർക്ക്-സിംകോ, ഹാമിൽട്ടൺ ഈസ്റ്റ്-സ്റ്റോണി ക്രീക്ക് എന്നിവിടങ്ങളിലെ വോട്ടർമാർ സെപ്റ്റംബർ 3 ന് പോളിങ് ബൂത്തിലെത്തും. ജൂണിൽ ട്രഷറി ബോർഡ് പ്രസിഡൻ്റായി കാബിനറ്റ് സ്ഥാനത്ത് സേവനമനുഷ്ഠിച്ച കരോലിൻ മൾറോണി രാജിവച്ചതോടെ ഒഴിവുവന്ന യോർക്ക്-സിംകോയിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ലിബറൽ പാർട്ടിക്കുവേണ്ടി മത്സരിക്കുന്നതിനായി എൻ‌ഡി‌പിക്ക് വേണ്ടി താൻ വഹിച്ചിരുന്ന സീറ്റ് ഡോളി ബീഗം രാജിവച്ചത്തോടെയാണ് സ്കാർബറോ സൗത്ത് വെസ്റ്റ് റൈഡിങ്ങിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കാബിനറ്റ് മന്ത്രിയായ നീൽ ലംസ്ഡന്‍റെ രാജിയാണ് ഹാമിൽട്ടൺ ഈസ്റ്റ്-സ്റ്റോണി ക്രീക്കിൽ ഉപതിരഞ്ഞെടുപ്പിന് കാരണമായത്.

നിലവിൽ സ്കാർബറോ സൗത്ത് വെസ്റ്റ് റൈഡിങ്ങിൽ മൂന്ന് പ്രധാന പാർട്ടികളുടെയും സ്ഥാനാർത്ഥികൾ രംഗത്ത് എത്തിയിട്ടുണ്ട്. ഫെഡറൽ ലിബറലുകൾക്ക് വേണ്ടി ഡോളി ബീഗം, എൻ‌ഡി‌പിയ്ക്കായി ഫാത്തിമ ഷബാൻ, ഡോ. നൂർ തരുൺ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിക്കായും മത്സരിക്കും.

യോർക്ക്-സിംകോ റൈഡിങ്ങിൽ ഈസ്റ്റ് ഗ്വില്ലിംബറി ടൗൺ കൗൺസിലറായ സൂസൻ ലാഹേ പ്രോഗ്രസീവ് കൺസർവേറ്റീവുകൾക്ക് വേണ്ടി മത്സരിക്കും. ജോർജിനയിലും യോർക്ക് മേഖലയിലും കൗൺസിലറായ നവോമി ഡേവിസൺ ലിബറൽ സ്ഥാനാർത്ഥിയാകുമ്പോൾ വിദ്യാഭ്യാസ പ്രവർത്തകയായ ബോബി നിക്മാർഡ് എൻഡിപിക്ക് വേണ്ടി മത്സരിക്കും.

ഹാമിൽട്ടൺ ഈസ്റ്റ്-സ്റ്റോണി ക്രീക്ക് റൈഡിങ്ങിൽ മോണിക്ക് ടെയ്‌ലർ എൻഡിപി സ്ഥാനാർത്ഥിയായി മത്സരിക്കും. ജെഫ് ബീറ്റി പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിക്കുവേണ്ടിയും ഹെയ്‌നോ ഡോസിംഗ് ലിബറലുകൾക്കുവേണ്ടിയും മത്സരിക്കുന്നു.

You might also like

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You