newsroom@amcainnews.com

KCCNA കൺവെൻഷൻ ഓഗസ്റ്റ് 6 മുതൽ ഫ്ലോറിഡയിൽ; മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥി

വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്‍റെ ഏറ്റവും വലിയ കുടുംബസംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of North America) കൺവെൻഷന് ഓഗസ്റ്റ് 6-ന് ഫ്ലോറിഡയിലെ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്‍ററിൽ തുടക്കമാകും. ഉദ്ഘാടനച്ചടങ്ങിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും. ഓഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന ഈ മഹാസമ്മേളനത്തിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് ക്നാനായ കുടുംബങ്ങൾ പങ്കെടുക്കും. വിശ്വാസം, പാരമ്പര്യം, കുടുംബമൂല്യങ്ങൾ, സംസ്കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ആത്മീയ, സാംസ്കാരിക, വിദ്യാഭ്യാസ, യുവജന, കുടുംബ, കായിക, വിനോദ പരിപാടികളുടെ സമന്വയമാണ് നാല് ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നത്.

കൺവെൻഷന് ആത്മീയ നേതൃത്വം നൽകുന്നതിനായി KCCNA സ്പിരിച്വൽ ഡയറക്ടർ ഫാ. ബോബൻ വട്ടംപുറത്ത്, KCASF (മയാമി) സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർക്കയിൽ, ഫാ. തോമസ് താഴപ്പള്ളിൽ, ഫാ. ബിജു പാട്ടശ്ശേരിൽ എന്നിവർ പങ്കെടുക്കും. ഓഗസ്റ്റ് 6 വ്യാഴാഴ്ച ഉദ്ഘാടന ദിനത്തിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. വൈകിട്ട് 4:30-ന് വിശുദ്ധ കുർബാനയ്ക്കുശേഷം ക്നായി തൊമ്മൻ ഹാളിൽ ഉദ്ഘാടന സമ്മേളനം നടക്കും. ആതിഥേയ യൂണിറ്റുകളായ താമ്പായും മയാമിയും അവതരിപ്പിക്കുന്ന മനോഹരമായ സ്വാഗതപരിപാടികളും അരങ്ങേറും. വിവിധ വേദികളിലായി യുവജന ഐസ് ബ്രേക്കർ പരിപാടികളും ഓഫ്‌സൈറ്റ് യുവജന പരിപാടികളും സംഘടിപ്പിക്കും. രാത്രി 9 മണിമുതൽ ഐഡിയ സ്റ്റാർ സിംഗർ വിജയികൾ അവതരിപ്പിക്കുന്ന മെഗാ എന്‍റർടൈൻമെൻ്റ് ഷോ പ്രധാന ആകർഷണമായിരിക്കും.

You might also like

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

Top Picks for You
Top Picks for You