newsroom@amcainnews.com

യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയുടെ ചാൻസലേഴ്സ് സ്കോളർഷിപ്പ് സ്വന്തമാക്കി മലയാളി വിദ്യാർത്ഥിനി

കാൽഗറിയിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി ഒരു മലയാളി വിദ്യാർത്ഥിനി. പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയുടെ ചാൻസലേഴ്സ് സ്കോളർഷിപ്പ് സ്വന്തമാക്കിയിരിക്കുകയാണ് കാൽഗറി നിവാസിയായ നഥാനിയ ജോൺ ആണ്. അടുത്ത നാല് കൊല്ലം അണ്ടർ ഗ്രാജുവേറ്റ് പഠനം നടത്താനാണ് ഈ സ്കോളർഷിപ്പ്. കാനഡയിൽ തന്നെ വളരെ അപൂർവം മലയാളികൾക്കാണ് ഈ സ്‌കോളർഷിപ്പ് ലഭിച്ചിട്ടുള്ളത്. പ്രവാസി മലയാളിയും, എഴുത്തുകാരിയും, യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ സീനിയർ സയിൻ്റിസ്റ്റുമായ ഡോ. സിനി ജോണിന്‍റെയും, പരേതനായ വിനുവിന്‍റെയും മകളാണ് നഥാനിയ ജോൺ. നിക്കോൾ ജോൺ സഹോദരിയാണ്.

പഠനത്തിനോടൊപ്പം നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമാണ് നഥാനിയ. ഒറ്റപെട്ടു കഴിയുന്ന മുതിർന്നവർ, കാൻസർ ബാധിതരായ കുഞ്ഞുങ്ങൾ എന്നിവർക്ക് വേണ്ടി സഹായങ്ങൾ ചെയ്യുന്നതിനോടൊപ്പം, ആവശ്യമുള്ള കുട്ടികളെ പഠനത്തിലും സഹായിക്കുന്നു. കാൽഗറി മലയാളികളുടെ അഭിമാനമായ ഈ കൊച്ചു മിടുക്കി. നഥാനിയായുടെ നേതൃപാടവത്തിനും സാമൂഹ്യ സേവനത്തിനും, കാൽഗറി MLA മാർ ആയ, ഗുരീന്ദർ ബ്രാർ, കോർട്ട് എല്ലിങ്‌സൺ എന്നിവരിൽ നിന്നും, കൂടാതെ എഡ്യൂക്കേഷൻ ബോർഡിൽ നിന്നുമൊക്കെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

You might also like
Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Top Picks for You
Top Picks for You