newsroom@amcainnews.com

സിയാറ്റില്‍ സെന്‍ററില്‍ ഫുഡ് ഫെസ്റ്റിവലില്‍ വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു, അഞ്ചു പേര്‍ക്ക് പരുക്ക്

സിയാറ്റില്‍ സെന്‍ററില്‍ നടക്കുന്ന വാര്‍ഷിക ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വൈകുന്നേരം ആറിനു ശേഷമാണ് വെടിവെപ്പ് നടന്നത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സിയാറ്റില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരെക്കുറിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഭക്ഷണ സ്റ്റാളുകളും തത്സമയ സംഗീതപരിപാടികളും ഉള്‍പ്പെടുന്ന ‘ബൈറ്റ് ഓഫ് സിയാറ്റില്‍’ ഉത്സവം നടക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ പ്രദേശത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യർത്ഥിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും എഫ്ബിഐ അറിയിച്ചു.

You might also like
Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You