newsroom@amcainnews.com

യുഎസ് മദ്യം നിരോധിക്കില്ല: ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത്

കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ പ്രഖ്യാപിച്ച സാഹചര്യത്തിൽ മറുപടിയായി അമേരിക്കൻ മദ്യത്തിന് നിരോധനം ഏർപ്പെടുത്തില്ലെന്ന് വ്യക്തമാക്കി ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത്. മുമ്പ് പ്രഖ്യാപിച്ച നിരോധനം പിൻവലിച്ചിട്ടുണ്ടെന്നും എന്നാൽ, വീണ്ടും അത്തരമൊരു നടപടി ഉണ്ടാകില്ലെന്നും പ്രീമിയർ അറിയിച്ചു. യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് വ്യാപാരികളുടെയും ഉപഭോക്താക്കളുടെ തീരുമാനമാണെന്നും ഡാനിയൽ സ്മിത്ത് പറയുന്നു.

ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ യുഎസുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്ത മാസത്തോടെ പുതിയ താരിഫ് നിലവിൽ വരാനിരിക്കെ, ഇരു രാജ്യങ്ങളും തമ്മിൽ അനുകൂലമായ കരാറിലെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡാനിയൽ സ്മിത്ത് പറഞ്ഞു. യുഎസ് താരിഫിനെതിരെ മറ്റ് കനേഡിയൻ പ്രവിശ്യകൾ കർശന നിലപാടുകളുമായി മുന്നോട്ട് പോകുമ്പോൾ, വിപണിയിലെ തടസ്സങ്ങൾ ഒഴിവാക്കി നയതന്ത്ര മാർഗ്ഗത്തിലൂടെ ഉഭയകക്ഷി ബന്ധം നിലനിർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും പ്രീമിയർ പറയുന്നു.

You might also like

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Top Picks for You
Top Picks for You