newsroom@amcainnews.com

ഒൻ്റാരിയോയിൽ വൻ മയക്കുമരുന്ന് വേട്ട; ഇന്ത്യൻ വംശജരടക്കം 21 പേർ പ്രതികൾ പിടിയിൽ

“പ്രോജക്ട് ബേ (Project Bay)” എന്ന പേരിൽ ഒൻ്റാരിയോയിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ ഇന്ത്യൻ വംശജർ അടക്കം 21 പ്രതികളെ അറസ്റ്റ് ചെയ്തു. വിൻസർ പൊലീസ്, ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP), കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA), മറ്റ് ഏജൻസികൾ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ 139 മില്യൺ കാനേഡിയൻ ഡോളർ മൂല്യമുള്ള ഏകദേശം 1.7 ടൺ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. കൊക്കെയ്ൻ, മെത്താംഫെറ്റമിൻ, ഒപ്യം ഉൾപ്പെടെയുള്ള വൻതോതിലുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

അന്വേഷണത്തിൽ, നിയമാനുസൃത ചരക്കുഗതാഗത ശൃംഖലയെ മറയാക്കി കൊമേഴ്‌സ്യൽ ട്രക്ക് ഡ്രൈവർമാരെ ഉപയോഗിച്ച് അതിർത്തി കടന്ന് ലഹരിവസ്തുക്കൾ കടത്തുന്ന “ബ്രോക്കർ മോഡൽ” പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. പ്രതികളിൽ പലരും ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരാണെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.

You might also like
Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

Top Picks for You
Top Picks for You