newsroom@amcainnews.com

മിഷിഗണില്‍ വീടിനു തീപിടിച്ച് ആറ് കുട്ടികളുള്‍പ്പെടെ എട്ട് പേര്‍ മരിച്ച നിലയില്‍

മിഷിഗണില്‍ വീടിനു തീപിടിച്ച് ആറ് കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം മരിച്ചവരില്‍ ചിലർക്ക് വെടിയേറ്റിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മിഷിഗണ്‍ തടാകത്തിന് സമീപമുള്ള ഗ്രാന്‍ഡ് ഹേവന്‍ ടൗണ്‍ഷിപ്പിലെ ഒരു വീട്ടിലാണ് സംഭവം.

വെള്ളിയാഴ്ച രാവിലെ ഒരു വീട്ടില്‍ നിന്ന് പുക ഉയരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേന സ്ഥലത്തെത്തി. വീടിനുള്ളില്‍ പ്രവേശിച്ച് തീ അണയ്ക്കുന്നതിനിടെയാണ് നിരവധി പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവരിൽ അഞ്ച് മുതല്‍ 15 വയസ് വരെ പ്രായമുള്ള ആറ് കുട്ടികളും രണ്ട് മുതിര്‍ന്നവരും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരെല്ലാം ഒരേ കുടുംബാംഗങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ചിലരുടെ ശരീരത്തില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. എത്ര പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

You might also like

അമേരിക്കൻ കുറ്റവാളി ചാൾസ് മാൻസന്റെ പേരക്കുട്ടിയാണെന്ന സത്യം തിരിച്ചറിഞ്ഞ് ചലച്ചിത്രകാരി സോഫിയ മാഡോക്സ്

ദക്ഷിണ കൊറിയൻ ഓഹരി വിപണിയെ ഉലച്ച് ‘കാസിനോ ഇടിഎഫ്’: ആഗോള വിപണികളിലേക്കും ഭീതി പടരുന്നു

കാനഡയിലുടനീളം കാട്ടുതീ പടരുന്നു: വായുമലിനീകരണം രൂക്ഷം

ന്യൂയോർക്കിലെ പ്രമുഖ മ്യൂസിയങ്ങൾ ലിജിയണേഴ്‌സ് ബാക്ടീരിയ ബാധ മറച്ചുവെച്ചതായി റിപ്പോർട്ട്; ആയിരക്കണക്കിന് സന്ദർശകരുടെ ആരോഗ്യം അപകടത്തിൽ

കരോലിന തീരത്ത് കടുത്ത പ്രളയഭീതി: 25 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ജാഗ്രതാ നിർദ്ദേശം

കോടതിമുറിയിൽ നിന്ന് സ്ക്രീനിലേക്ക്: വെർച്വൽ കോടതികളുടെ കൗതുകങ്ങളും യാഥാർത്ഥ്യങ്ങളും

Top Picks for You
Top Picks for You