newsroom@amcainnews.com

എഡ്മിന്‍റനിൽ ഇന്ത്യൻ വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

എഡ്മിന്‍റനിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സൗത്ത് ഈസ്റ്റ് എഡ്മിന്‍റനിലെ സിൽവർബെറിക്ക് സമീപമുള്ള വസതിയിൽ ജൂലൈ ഒൻപതിനാണ് 23 വയസ്സുകാരിയായ ദമൻപ്രീത് കൗറിനെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ദമൻപ്രീതിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മരിച്ചു. തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

കേസുമായി ബന്ധപ്പെട്ട് കൗറിനൊപ്പം താമസിച്ചിരുന്ന 22 കാരനായ റിതീഷ് കുമാറിനെ ജൂലൈ 22 ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മറ്റാരെയും നിലവിൽ തിരയുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കൗറിന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകാൻ സഹായിക്കുന്നതിനായി ഗോ ഫണ്ട്‌മി ആരംഭിച്ചിട്ടുണ്ട്.

You might also like

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

Top Picks for You
Top Picks for You