newsroom@amcainnews.com

മാഗ് ബാസ്കറ്റ്ബോൾ-വോളിബോള്‍ ടൂര്‍ണമെൻ്റിൽ ഒ.എഫ്.റ്റി, ഓള്‍ഡ് മങ്ക്‌സ്, അബാക്കസ് ചാമ്പ്യന്‍മാർ

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) ആഭിമുഖ്യത്തില്‍ ബാസ്കറ്റ്ബോൾ-വോളിബോള്‍ ടൂര്‍ണമെൻ്റ് സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ ജൂബിലി സ്‌പോര്‍ട്ട്‌സ് സെന്‍ററില്‍ നടന്നു. സ്റ്റുഡന്‍റസ്, യൂത്ത്, മിഡില്‍ ഏജ് ക്യാറ്റഗറികളിലായി നടന്ന ടൂര്‍ണമെൻ്റിൽ നിരവധി ടീമുകൾ പങ്കെടുത്തു. ബാസ്കറ്റ്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം ഒ.എഫ്.റ്റി നേടിയപ്പോള്‍ വോളിബോളില്‍ ഒന്നാം സ്ഥാനം ഓള്‍ഡ് മങ്ക്സ് നേടി. 40 പ്ലസ് വോളീബോള്‍ മത്സരത്തില്‍ റിവര്‍‌സ്റ്റോണ്‍ അബാക്കസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. ബാസ്കറ്റ്ബോൾ-വോളിബോള്‍ മത്സരങ്ങളിൽ രണ്ടാം സ്ഥാനം ഐപിസി ഹെബ്രോനും ഷിപ്പ്‌മെന്‍ഷാര്‍ക്കിനും ലഭിച്ചു.

വോളീബോളില്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി മെല്‍വിന്‍, ജോമോന്‍, കെവിന്‍, ജോസി എന്നിവരെ തിരഞ്ഞെടുത്തു. മിസോറി സിറ്റി മേയർ കെന്‍ മാത്യു, മാഗ് സ്‌പോര്‍സ് കോ-ഓര്‍ഡിനേറ്റര്‍ സാജന്‍ ടി ജോണ്‍ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. മാഗ് വൈസ് പ്രസിഡൻ്റ് ഷിനു ഏബ്രഹാം, ട്രഷറര്‍ സുനില്‍ തങ്കപ്പന്‍, ഭാരവാഹികളായ സന്തോഷ് ആറ്റുപുരം, ജീവന്‍ സൈമണ്‍, ജിന്‍സ് മാത്യു, മൈക്കിള്‍ ജോയ്, ബനീജ്ജ, ബിജു ശിവന്‍ എന്നിവര്‍ വ്യക്തിഗത മെഡലുകള്‍ സമ്മാനിച്ചു. റവ. ജോസഫ് ജോണ്‍, മാഗ് മുന്‍ പ്രസിഡൻ്റുമാരായ ജയിംസ് ജോസഫ്, ഏബ്രഹാം ഈപ്പന്‍, രാജന്‍ യോഹന്നാന്‍, ജോണ്‍ വര്‍ഗീസ്, പ്രോമറ്റ്, മെര്‍ലിന്‍ സാജന്‍, റോയി തോമസ്, സഞ്ചു, തോമസ് ജോണ്‍, സന്ദീപ് തേവര്‍വേലില്‍, രാജേഷ് വര്‍ഗീസ്, ദീപു കുര്യന്‍ എന്നീ കമ്മ്യൂണിറ്റി പ്രതിനിധികള്‍ പങ്കെടുത്തു.

You might also like

കാനഡയിൽ 60,000 ഡോളറിന്റെ വാടക തട്ടിപ്പിൽ ഇന്ത്യൻ വംശജ അറസ്റ്റിൽ.

മെക്സിക്കോയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

കാനഡയ്ക്ക് മേൽ 50% താരിഫ് ഭീഷണിയുമായി ട്രംപ്: ഗ്രേറ്റ് ഡിപ്രഷൻ കാലത്തെ അപൂർവ്വ നിയമം പുറത്തെടുത്ത് യു.എസ്

ടോട്ടൽ ചെസ്സ് ടൂറിന്റെ (Total Chess Tour) പൈലറ്റ് ടൂർണമെന്റിലേക്ക് യോഗ്യത നേടി ഗുകേഷും വൈശാലിയും അടക്കം 5 ഇന്ത്യക്കാർ.

പോലീസ് ജീപ്പിന് പിഴയിട്ട ഉദ്യോഗസ്ഥനെ മാറ്റി; നടപടി പരിധിവിട്ടെന്ന് ഗതാഗത മന്ത്രി

മുണ്ടൂരിൽ ലോറി പാഞ്ഞുകയറി കോളേജ് വിദ്യാർത്ഥി മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

Top Picks for You
Top Picks for You