newsroom@amcainnews.com

തായ്‌ലൻഡിലെ ബാങ്കോക്കിൽ മലയാളി യുവാവ് മരിച്ച നിലയിൽ

തായ്‌ലൻഡിലെ ബാങ്കോക്കിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ ആമപ്രാമ്പൽ തെക്ക് പുന്നശ്ശേരി സ്വദേശി പ്രജിത് പുഷ്പാംഗദന്‍റെ (49) മൃതദേഹമാണ് ബാങ്കോക്കിലെ ലോഡ്ജ് മുറിയിൽ നിന്നും കണ്ടെത്തിയത്. പാസ്പോർട്ട് വിലാസത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രജിത്തിനെ തിരിച്ചറിഞ്ഞത്.

യുകെയിൽ അധ്യാപകനായിരുന്ന പ്രജിത്, അവധിക്കാലം ആഘോഷിക്കാനാണ് തായ്‌ലൻഡിലെത്തിയത്. പതിവായി വിദേശയാത്രകൾ നടത്താറുള്ള പ്രജിത് തായ്‌ലൻഡിലെത്തിയത് ഒറ്റക്കാണ്. മരണത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ തായ് അധികൃതരും പൊലീസും നിലവിൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളും സംഭവത്തിലെ തുടരന്വേഷണങ്ങളും പുരോഗമിക്കുകയാണ്.

You might also like

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

Top Picks for You
Top Picks for You