newsroom@amcainnews.com

ഡാലസ് സ്കൂൾ ഓഫ് തിയോളജിയിൽ പ്രവേശനം ആരംഭിച്ചു; ക്ലാസുകൾ ഓഗസ്റ്റ് 3 മുതൽ

ഡാലസ് സ്കൂൾ ഓഫ് തിയോളജി (Dallas School of Theology) 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. ഓഗസ്റ്റ് 3-നാണ് പുതിയ അധ്യയന വർഷത്തിന് തുടക്കമാകുന്നത്. വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. അമേരിക്കയിലെയും കാനഡയിലെയും വിദ്യാർത്ഥികൾക്കാണ് നിലവിൽ അപേക്ഷിക്കാൻ അവസരമുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.schooloftheology.org സന്ദർശിക്കുകയോ, സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ഓൺലൈനിലൂടെ നടത്തുന്ന കോഴ്‌സുകളിൽ ബാച്ചിലർ ഓഫ് ആർട്സ് ഇൻ തിയോളജി (BA in Theology), മാസ്റ്റർ ഓഫ് ആർട്സ് ഇൻ തിയോളജി (MA in Theology) എന്നിവയാണ് പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്. BA കോഴ്‌സ് മൂന്ന് വർഷവും, MA കോഴ്‌സ് ഒരു വർഷവും ദൈർഘ്യമുള്ളതാണ്. ക്ലാസ് ഷെഡ്യൂൾ പ്രകാരം തിങ്കളാഴ്ചകളിൽ വൈകിട്ട് 6 മുതൽ 9 വരെ BA ക്ലാസുകളും, ചൊവ്വാഴ്ചകളിൽ വൈകിട്ട് 6 മുതൽ 9 വരെ MA ക്ലാസുകളും നടക്കും. Google Classroom വഴിയുള്ള ഓൺലൈൻ പഠനരീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വിശ്വാസത്തിൽ ആഴം നേടാനും നേതൃത്വപാടവം വളർത്താനും സഹായിക്കുന്ന ഗുണമേൻമയുള്ള ദൈവശാസ്ത്ര വിദ്യാഭ്യാസമാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. Texas University of Theology, Faith Theological Seminary എന്നിവയുടെ അംഗീകാരമുള്ള പഠനപദ്ധതികളാണ് ലഭ്യമാകുന്നത്.

You might also like
Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Top Picks for You
Top Picks for You