newsroom@amcainnews.com

കാട്ടുതീ നിയന്ത്രണാതീതം: ബിസി കിംബർലിയിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ്

അതിവേഗം കത്തിപ്പടരുന്ന കാട്ടുതീയെ തുടർന്ന് ബ്രിട്ടീഷ് കൊളംബിയയുടെ തെക്കുകിഴക്കൻ മേഖലയിൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകി. പ്രവിശ്യയുടെ ആൽബർട്ട അതിർത്തിക്കടുത്തുള്ള കിംബർലി നഗരത്തിലാണ് ഒഴിപ്പിക്കൽ ജാഗ്രതാ നിർദ്ദേശം നൽകിയത്. ആളുകൾ ഒഴിഞ്ഞുപോകാൻ തയ്യാറായിരിക്കണമെന്ന് നിർദ്ദേശം നൽകിയതായി ഈസ്റ്റ് കൂട്ടെനെ റീജിയണൽ ഡിസ്ട്രിക്റ്റ് അറിയിച്ചു. വാരാന്ത്യത്തിൽ ഇടിമിന്നലിനെ തുടർന്ന് ആരംഭിച്ച കാട്ടുതീ ഇതുവരെ ഏകദേശം ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നിട്ടുണ്ട്.

കുത്തനെയുള്ള പർവതപ്രദേശങ്ങളിൽ കത്തിപ്പടരുന്നതിനാൽ കാട്ടുതീ നിയന്ത്രണ പ്രവർത്തനങ്ങൾ ദുഷ്കരമാണെന്ന് കിംബർലിയുടെ ആക്ടിംഗ് മേയർ സാന്ദ്ര റോബർട്ട്സ് പറയുന്നു. ഇതിനാൽ പ്രദേശവാസികൾക്ക് കഴിയുന്നത്ര വേഗത്തിൽ അറിയിപ്പ് നൽകുമെന്നും എന്നാൽ തീപിടുത്തത്തിന്‍റെ അവസ്ഥ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ അറിയിച്ചു.

ബ്രിട്ടീഷ് കൊളംബിയയിൽ സജീവമായ തീപിടുത്തങ്ങളുടെ എണ്ണം വാരാന്ത്യത്തിൽ ഏകദേശം 102 ആയി ഉയർന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ് പറയുന്നു. അനിയന്ത്രിതമായി പടരുന്ന കാട്ടുതീയെ തുടർന്ന് ഫ്രേസർ കാന്യോണിലെ ബോസ്റ്റൺ ബാർ പ്രദേശത്ത് ജനങ്ങളെ ഒഴിപ്പിക്കുകയും ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

You might also like

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

Top Picks for You
Top Picks for You