newsroom@amcainnews.com

ജാസ്പർ നാഷണൽ പാർക്കിൽ കരടി ശല്യം വർധിക്കുന്നു; ജാഗ്രതാ നിർദ്ദേശം

ബെറി പഴ സീസൺ ആരംഭിച്ചതോടെ ജാസ്പർ നാഷണൽ പാർക്കിൽ കരടികളുടെ സാന്നിധ്യവും ആക്രണമണ സാധ്യതയും വർധിച്ചതായി പാർക്സ് കാനഡ മുന്നറിയിപ്പ് നൽകി. പാർക്കിലെത്തുന്ന സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നടപ്പാതകൾ, റോഡരികുകൾ, കാംപിങ് പ്രദേശങ്ങൾ എന്നിവയ്ക്ക് സമീപമുള്ള കാടുകളിലെ ബെറി പഴങ്ങൾ തിന്നാൻ കരടികൾ കൂട്ടത്തോടെ എത്തുമെന്നും സന്ദർശകർ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ആളുകൾ അരികിലെത്തുന്നത് കരടികൾ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു.

അപകടങ്ങൾ ഒഴിവാക്കാനായി കാട്ടുപാതകളിലൂടെ നടക്കുമ്പോൾ പരസ്പരം സംസാരിച്ചോ മറ്റോ ശബ്ദമുണ്ടാക്കുന്നത് കരടികൾ മാറിപ്പോകാൻ സഹായിക്കും. ഒറ്റയ്ക്ക് പോകാതെ എപ്പോഴും ഗ്രൂപ്പുകളായി മാത്രം യാത്ര ചെയ്യുക. കാടുകൾ നിറഞ്ഞ പാതകളിലൂടെ ഓടുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുമ്പോൾ വേഗത കുറയ്ക്കുക. കരടികളെ അകറ്റാനുള്ള ‘ബെയർ സ്പ്രേ’ എപ്പോഴും കൈയെത്തും ദൂരത്ത് കരുതുകയും അത് ഉപയോഗിക്കേണ്ട രീതി അറിഞ്ഞിരിക്കുകയും ചെയ്യുക.

യാത്രയ്ക്കിടയിൽ കരടിയുമായി മുഖാമുഖം വന്നാൽ യാതൊരു കാരണവശാലും പരിഭ്രാന്തരാകുകയോ ഓടുകയോ ചെയ്യരുത്. ഓടുന്നത് കരടികളെ കൂടുതൽ അക്രമാസക്തരാക്കാൻ കാരണമാകും. പകരം ശാന്തത പാലിച്ചു കൊണ്ട് പതുക്കെ പിന്നോട്ട് മാറുകയാണ് വേണ്ടത്. സന്ദർശകരുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഈ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

You might also like

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

Top Picks for You
Top Picks for You