newsroom@amcainnews.com

സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളി: ഇന്ത്യൻ പൗരനെ നാടുകടത്താൻ കാനഡ

കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണം നേരിടുന്ന ഇന്ത്യൻ പൗരനെ കാനഡയിൽ നിന്ന് നാടുകടത്താൻ ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി ബോർഡ് (IRB) ഉത്തരവിട്ടു. ആൽബർട്ടയിൽ താമസിക്കുന്ന സാഹിബ്ജോത് സിങ് (21)നെതിരെയാണ് നടപടി. കാനഡയിലെ ഒൻ്റാരിയോ, ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകൾ കേന്ദ്രീകരിച്ച് നടക്കുന്ന വൻകിട പണം തട്ടൽ ശൃംഖലയിലെ അംഗമാണ് ഇയാളെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിയായതിനെ തുടർന്ന് സാഹിബ്ജോതിനെ നാടുകടത്തണമെന്ന് കാനഡയുടെ ഇമിഗ്രേഷൻ മന്ത്രാലയമാണ് ആവശ്യപ്പെട്ടത്.

വെള്ളിയാഴ്ച നടന്ന വിർച്വൽ വിചാരണയിൽ നാടുകടത്താനുള്ള ഉത്തരവിനെ സാഹിബ്ജോത് എതിർത്തില്ല. ബിഷ്‌ണോയി ഗ്യാങ്ങിൽ അംഗമാണെന്നും എന്നാൽ, കാനഡയിൽ പണം തട്ടാൻ നേരിട്ട് ഇടപെട്ടെന്നുമുള്ള ആരോപണങ്ങൾ സാഹിബ്ജോത് നിഷേധിച്ചെങ്കിലും, അനധികൃത ആയുധങ്ങൾ കൈവശം വെയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തതിലൂടെ താൻ ഈ ക്രിമിനൽ സംഘത്തിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായതായി സമ്മതിച്ചു. സാഹിബ്ജോതിൻ്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇമിഗ്രേഷൻ ബോർഡ് നടപടി എടുത്തത്.

റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ കോളുകൾ വഴിയുള്ള ഭീഷണിപ്പെടുത്തൽ, വീടുകൾക്ക് നേരെയുള്ള വെടിവെപ്പ്, തീവെപ്പ്, മയക്കുമരുന്ന് കടത്ത് എന്നിവയടങ്ങുന്ന വലിയൊരു കുറ്റകൃത്യ ശൃംഖലയാണ് ബിഷ്‌ണോയി ഗ്യാങ് കാനഡയിൽ നടത്തുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ഫ്രാൻസ്, പോർച്ചുഗൽ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫോൺ കോളുകൾ വഴിയാണ് ഈ സംഘം പ്രവർത്തിക്കുന്നത്. 2025 മേയ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് പ്രധാനമായും ഇവർ കുറ്റകൃത്യങ്ങൾ നടത്തിയത്.

അതേസമയം, എഡ്മിന്‍റനിൽ രജിസ്റ്റർ ചെയ്ത ചില അനധികൃത ആയുധ കേസുകളിലും സാഹിബ്ജോത് സിങ് നിലവിൽ പ്രതിയാണ്. കാനഡയിലെ നിയമപ്രകാരം ക്രിമിനൽ കേസുകളിൽ വിചാരണ പൂർത്തിയാകാതെ ഒരാളെ നാടുകടത്താൻ കഴിയില്ല. അതിനാൽ ഈ മാസാവസാനം കോടതിയിൽ നടക്കുന്ന വിചാരണയ്ക്ക് ശേഷമേ തുടർനടപടികൾ ഉണ്ടാകൂ. കാനഡയിലെ പ്രധാന നഗരങ്ങളിൽ ദക്ഷിണേഷ്യൻ വംശജരെ ലക്ഷ്യമിട്ടുള്ള പണം തട്ടൽ കേസുകൾ വർധിച്ചിട്ടുണ്ട്. കാൽഗറിയിൽ മാത്രം കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ 49 പണം തട്ടൽ കേസുകളും 19 വെടിവെപ്പുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

You might also like
3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Top Picks for You
Top Picks for You