newsroom@amcainnews.com

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാർഫീൽഡ് സോബേഴ്സ് അന്തരിച്ചു. 89 വയസ്സായിരുന്നു. 1954 മുതൽ 1974 ഏപ്രിൽ വരെ നീണ്ട കരിയറിൽ അദ്ദേഹം വെസ്റ്റ് ഇൻഡീസിനായി 26 സെഞ്ചറികളും 30 അർധ സെഞ്ചറികളും നേടിയിട്ടുണ്ട്. 93 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 8032 റൺസ് സ്കോർ ചെയ്തിട്ടുണ്ട്.

ടെസ്റ്റ് കരിയറിൽ 235 വിക്കറ്റുകളും സോബേഴ്സ് വീഴ്ത്തിയിട്ടുണ്ട്. കരിയറിൽ ഒരു ഏകദിന മത്സരം മാത്രം കളിച്ചിട്ടുള്ള താരം ഒരു വിക്കറ്റും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഓവറിലെ ആറു പന്തുകളും സിക്സർ പറത്തിയ ആദ്യ താരമാണ് സോബേഴ്സ്. 1968ൽ നോട്ടിങ്ങാം ഷെയറിനായുള്ള മത്സരത്തിൽ ഗ്ലമോർഗനെതിരെയായിരുന്നു സോബേഴ്സിന്റെ ആറു സിക്സുകൾ. മകനായ ഡാനിയേലാണ് ഗാരി സോബേഴ്സിന്‍റെ മരണ വിവരം പുറത്തുവിട്ടത്.

You might also like
Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

Top Picks for You
Top Picks for You