newsroom@amcainnews.com

ഇന്ത്യൻ സാംസ്കാരിക-ഭക്ഷ്യ മേള ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ ഓഗസ്റ്റ് 1, 2 തീയതികളിൽ ടൊറൻ്റോയിൽ

കാനഡയിലെ ഏറ്റവും വലിയ ഇന്ത്യൻ സാംസ്കാരിക-ഭക്ഷ്യ മേളകളിലൊന്നായ ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ (Taste of India) ഫെസ്റ്റിവൽ ഓഗസ്റ്റ് 1, 2 തീയതികളിൽ ടൊറൻ്റോയിലെ നാഥൻ ഫിലിപ്സ് സ്‌ക്വയറിൽ നടക്കും. ഒൻപതാം വാർഷികമായി സംഘടിപ്പിക്കുന്ന ഈ മേള ഇന്ത്യൻ ഭക്ഷണ സംസ്കാരവും പൈതൃകവും കലാപാരമ്പര്യവും കാനഡയിലെ ബഹുസാംസ്കാരിക സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. സ്‌കൂൾ ഓഫ് ഫ്ലേവേഴ്‌സും (School of Flavours) യങ് കനേഡിയൻ അലയൻസും (Young Canadian Alliance) സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 11 മണിവരെ നീളുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. ആയിരക്കണക്കിന് സന്ദർശകരെയാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷണ സ്റ്റാളുകൾ, തത്സമയ സംഗീത-നൃത്ത പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ വിനോദങ്ങൾ, ഷോപ്പിംഗ് സ്റ്റാളുകൾ എന്നിവ ഈ വർഷത്തെ പ്രധാന ആകർഷണങ്ങളായിരിക്കും.

You might also like
Elon Musk Aims for US Telecom Market: SpaceX Partners with Qualcomm for Own 5G Network

അമേരിക്കൻ ടെലികോം വിപണി പിടിക്കാൻ ഇലോൺ മസ്ക്; സ്വന്തം 5ജി ശൃംഖലയ്ക്കായി ക്വാൽകോമുമായി കൈകോർത്ത് സ്പേസ്എക്സ്

കാനഡ-യുഎസ് വ്യാപാര ചർച്ച സജീവം: മാർക്ക് കാർണി

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: നിരവധി ഇന്ത്യന്‍ വംശജര്‍ മത്സരരംഗത്ത്

ജസ്റ്റിൻ ട്രൂഡോ ഓക്സ്ഫോർഡ് സർവകലാശാലയിൽ പുതിയ പദവിയിലേക്ക്

വൻകൂവർ ദ്വീപിന്‍റെ വടക്കുപടിഞ്ഞാറൻ തീരത്ത് ഭൂചലനം: 4.2 തീവ്രത

വീസ നിയമങ്ങൾ കർശനമാക്കി ഓസ്ട്രേലിയ: ഇന്ത്യൻ അപേക്ഷകർക്ക് ബയോമെട്രിക് വിവരങ്ങൾ നിർബന്ധം

Top Picks for You
Top Picks for You