newsroom@amcainnews.com

ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് വിതരണം ആരംഭിച്ച് കാനഡ റവന്യൂ ഏജൻസി

പ്രവിശ്യയിലെ സാധാരണ ജനങ്ങൾക്കുള്ള 2026-27 വർഷത്തെ ആദ്യ ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) വിതരണം ജൂലൈ 10 വെള്ളിയാഴ്ച മുതൽ ആരംഭിച്ചതായി കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC) എന്നീ മൂന്ന് ക്രെഡിറ്റുകൾ കൂടിച്ചേരുന്നതാണ് OTB. ഒരു വ്യക്തിക്ക് അവരുടെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബങ്ങളുടെ എണ്ണം, വാടകയ്‌ക്കോ വസ്തുനികുതിയിലോ അടച്ച തുക എന്നിവയെ ആശ്രയിച്ചാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് കണക്കാക്കുക.

ഇത്തവണ ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും കണക്കിലെടുത്ത് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് തുകയിൽ വർധന വരുത്തിയിട്ടുണ്ട്. പുതിയ നിരക്ക് പ്രകാരം സെയിൽസ് ടാക്സ് ഇനത്തിൽ ഒരാൾക്ക് വർഷം തോറും പരമാവധി 378 ഡോളർ വരെ കിട്ടും. വീട്ടുചെലവുകൾക്കും ഊർജ്ജ ആവശ്യങ്ങൾക്കുമുള്ള ക്രെഡിറ്റ് ഇനത്തിൽ 18 മുതൽ 64 വയസ്സുവരെയുള്ളവർക്ക് പരമാവധി 1,309 ഡോളറും, 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് പരമാവധി 1,490 ഡോളറും ലഭിക്കും. വടക്കൻ ഒൻ്റാരിയോ നിവാസികൾക്ക് നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് വഴി കുടുംബങ്ങൾക്ക് 291 ഡോളറും വരെ ലഭിക്കും.

You might also like

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

Top Picks for You
Top Picks for You