newsroom@amcainnews.com

കാനഡയിൽ ബീഫ് വാങ്ങിയവർ ശ്രദ്ധിക്കുക; നഷ്ടപരിഹാരം ഉടൻ

2015 ജനുവരി 1 മുതൽ കാനഡയിൽ ബീഫ് (പോത്തിറച്ചി/മാട്ടിറച്ചി) വാങ്ങിയ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ സാധ്യത. പ്രമുഖ ബീഫ് വിതരണ കമ്പനികൾ ബീഫിന്‍റെ വിതരണവും വിലയും കൃത്രിമമായി നിയന്ത്രിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത ദേശീയ ക്ലാസ്-ആക്ഷൻ കേസിൽ ഏകദേശം 8 മില്യൺ കനേഡിയൻ ഡോളറിന്‍റെ ഒത്തുതീർപ്പ് നിർദ്ദേശം സമർപ്പിച്ചതോടെയാണിത്. 2022-ലാണ് കേസ് ഫയൽ ചെയ്തത്. ബീഫ് ഉൽപാദനവും വിതരണവും മനഃപൂർവം നിയന്ത്രിച്ച് വില ഉയർത്താൻ കമ്പനികൾ തമ്മിൽ ഗൂഢാലോചന നടത്തിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

കേസിൽ JBS USA Company, Swift Beef Company, JBS Packerland Inc., JBS Canada ULC എന്നീ JBS അനുബന്ധ സ്ഥാപനങ്ങളും National Beef Packing Company-യും ചേർന്ന് ഏകദേശം 8 മില്യൺ ഡോളർ നൽകാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ അറിയിച്ചു. എന്നാൽ, ഈ ഒത്തുതീർപ്പ് കമ്പനികൾ കുറ്റം സമ്മതിക്കുന്നതല്ലെന്നും, കോടതിയുടെ അന്തിമ അംഗീകാരം ലഭിച്ച ശേഷമേ ഇത് പ്രാബല്യത്തിൽ വരികയുള്ളുവെന്നും അവർ വ്യക്തമാക്കി. അതേസമയം, Cargill, Tyson കമ്പനികൾക്കെതിരായ നിയമനടപടികൾ ഇപ്പോഴും തുടരുകയാണ്. കോടതി ഒത്തുതീർപ്പിന് അന്തിമ അംഗീകാരം നൽകിയാൽ, അർഹരായ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും അപേക്ഷ സമർപ്പിക്കേണ്ട രീതിയും പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

You might also like
US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

Jet search ends, Quebec votes, MPs return, daylight time debate

ജെറ്റ് തിരച്ചിൽ അവസാനിപ്പിച്ചു, ക്യൂബെക്കിൽ വോട്ടെടുപ്പ്, എം.പി.മാർ തിരിച്ചെത്തുന്നു, ഡേലൈറ്റ് ടൈം ചർച്ച

Chicago Sahithyavedi featuring renowned writer Zacharia on October 9

പ്രശസ്ത എഴുത്തുകാരൻ സക്കറിയ പങ്കെടുക്കുന്ന ഷിക്കാഗോ സാഹിത്യവേദി ഒക്ടോബർ 9-ന്

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

Top Picks for You
Top Picks for You