ടൊറൻ്റോ സ്റ്റീൽസ് അവന്യൂ വെസ്റ്റിനും ജെയ്ൻ സ്ട്രീറ്റിനും സമീപമുണ്ടായ വാഹനാപകടത്തിൽ ഏഴു പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ട വാഹനങ്ങളിലൊന്ന് മറിഞ്ഞതോടെ യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങി.
രണ്ട് പേർക്ക് ഗുരുതരമായ പരുക്കുകളുണ്ട്, മറ്റ് അഞ്ച് പേരുടെ നില ഗുരുതരമല്ല. ഏഴുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.







