നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ)യുടെ 29-ാമത് ദേശീയ കോൺഫറൻസ് (NACOG 2026) ജൂലൈ 9 മുതൽ 12 വരെ കൊളറാഡോയിലെ ഡെൻവർ മാരിയട്ട് ടെക് സെന്ററിൽ നടക്കും. “United by the Spirit” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ തിം. അമേരിക്കയിലുടനീളവും കാനഡയിലുമുള്ള വിശ്വാസികളും ശുശ്രൂഷകരും കുടുംബങ്ങളും യുവജനങ്ങളും പങ്കെടുക്കുന്ന ആത്മീയ സമ്മേളനമായി കോൺഫറൻസ് ഒരുങ്ങുകയാണ്.
കോൺഫറൻസിലെ ജനറൽ സെഷനുകളിൽ വിവിധ രാജ്യങ്ങളിലെയും അമേരിക്കയിലെയും പ്രമുഖ ദൈവദാസന്മാർ സന്ദേശം നൽകും. പാസ്റ്റർ റെജി മാത്യൂ, പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ ടോണി സ്റ്റുവർട്ട്, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ബോണി ആൻഡ്രൂസ്, പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ് എന്നിവരാണ് കോൺഫറൻസിലെ മുഖ്യ പൊതുസമ്മേളന പ്രാസംഗികർ.







