newsroom@amcainnews.com

ന്യൂബ്രൺസ്വിക്കിൽ ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് പാരാമെഡിക്കുകളും രോഗിയും മരിച്ചു

ന്യൂബ്രൺസ്വിക്കിലെ മെൽറോസിൽ ആംബുലൻസ് ഒരു ട്രാൻസ്പോർട്ട് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് പി.ഇ.ഐ. പാരാമെഡിക്കുകളും ഒരു രോഗിയും മരിച്ചു. രാവിലെ 9:10 ഓടെ, കോൺഫെഡറേഷൻ പാലത്തിൽ നിന്ന് ഏകദേശം 10 മിനിറ്റ് അകലെ, റൂട്ട് 16-ലാണ് അപകടമുണ്ടായതെന്ന് സാക്ക്‌വില്ല ആർ‌സി‌എം‌പി അറിയിച്ചു.

പ്രിൻസ് എഡ്വേഡ് ഐലൻഡിലെ വാറൻ ഗ്രോവിൽ നിന്നുള്ള 56 വയസ്സുള്ള ആംബുലൻസ് ഡ്രൈവർ, പി.ഇ.ഐ.യിലെ മോണ്ടേഗിൽ നിന്നുള്ള 77 വയസ്സുള്ള വയോധിക, പി.ഇ.ഐ.യിലെ നയൻ മൈൽ ക്രീക്കിൽ നിന്നുള്ള 23 വയസ്സുള്ള യുവതി എന്നിവരാണ് മരിച്ചത്. ഇവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ട്രക്ക് ഡ്രൈവറെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും രണ്ട് വാഹനങ്ങളും മെക്കാനിക്കൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

You might also like

കാനഡയിൽ ഇൻഫ്ലുവൻസ പടരുന്നു: വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം

ഗ്രിസ്‌ലി കരടിയുടെ ആക്രമണം: ബി.സി.യിൽ അമ്മയും മകളും കൊല്ലപ്പെട്ടു

ഇല്ലിനോയിയിൽ 156 മില്യണ്‍ ഡോളറിന്‍റെ ഭവനസഹായ പദ്ധതി

Major Foreign Tour Following Recovery; Pope Leo Begins Three-Nation Visit

രോഗമുക്തിക്ക് ശേഷം വൻ വിദേശപര്യടനം; ലിയോ മാർപാപ്പയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കമായി

Canada's unemployment rate reaches six-month high

കാനഡയിൽ തൊഴില്ലായ്മ നിരക്ക് ആറു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Canadian dollar climbs to seven-week high as US election results shake markets

യുഎസ് തെരഞ്ഞെടുപ്പ് ഫലങ്ങൾ വിപണിയെ സ്വാധീനിച്ചതോടെ കനേഡിയൻ ഡോളർ ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി

Top Picks for You
Top Picks for You