newsroom@amcainnews.com

കാനഡ ഗ്രോസറീസ് ബെനഫിറ്റ് വിതരണം ജൂലൈ 3 മുതൽ

ഉയർന്ന ജീവിതച്ചെലവിൽ വലയുന്ന കനേഡിയൻ പൗരന്മാർക്ക് ആശ്വാസമായി കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ് (CGEB) ജൂലൈ മൂന്ന് മുതൽ വിതരണം ചെയ്യും. പഴയ GST/HST ക്രെഡിറ്റിന് പകരമായി അവതരിപ്പിച്ച കാനഡ ഗ്രോസറീസ് ബെനഫിറ്റ് 25% വർധനയോടെയാണ് അക്കൗണ്ടിലേക്ക് എത്തുന്നത്. യോഗ്യരായ എല്ലാ കനേഡിയൻ പൗരന്മാർക്കും 2031 വരെ കാനഡ ഗ്രോസറീസ് ബെനഫിറ്റ് ലഭിക്കും.

CGEB ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. 2025-ലെ ആദായനികുതി റിട്ടേൺ സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലായിരിക്കും കാനഡ റെവന്യൂ ഏജൻസി (CRA) തുക നിശ്ചയിക്കുക. കുടുംബ വരുമാനം. അംഗങ്ങളുടെ എണ്ണം എന്നിവ അനുസരിച്ച് ഓരോരുത്തർക്കും ലഭിക്കുന്ന തുകയിൽ വ്യത്യാസമുണ്ടായിരിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന ഒരാൾക്ക് പരമാവധി 679 ഡോളറും, രണ്ട് കുട്ടികളുള്ള കുടുംബത്തിന് 1,358 ഡോളറും, നാല് കുട്ടികളുള്ള കുടുംബത്തിന് 1,826 ഡോളർ വരെയും വാർഷിക ആനുകൂല്യമായി ലഭിക്കും. ജൂലൈ 3, ഒക്ടോബർ 5, ജനുവരി 5, ഏപ്രിൽ 7 എന്നീ തീയതികളിലാണ് കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ് വിതരണം ചെയ്യുന്നത്.

You might also like

വാൻകൂവറിൽ ലോകകപ്പ് ആഘോഷങ്ങൾക്കിടെ സംഘർഷം: 12 പേർ അറസ്റ്റിൽ

യു.എസ്. വ്യോമമേഖലയിൽ കടുത്ത യാത്രാപ്രതിസന്ധി: നെറ്റ്‌വർക്ക് തകരാറിനെത്തുടർന്ന് അയ്യായിരത്തോളം സർവീസുകൾ തടസ്സപ്പെട്ടു

പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ല; നിയമങ്ങളും കോടതിവിധികളും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വിശദീകരണം

കാനഡയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ വിമാനം തകർന്നു വീണു: 3 മരണം

യു.എസിൽ മിന്നൽ പ്രളയത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ ഐ.ടി ജീവനക്കാരന് ദാരുണാന്ത്യം

ജൂലൈയിൽ അക്കൗണ്ടിലെത്തുന്ന 6 CRA പേയ്മെൻ്റുകൾ ഇതാ

Top Picks for You
Top Picks for You