newsroom@amcainnews.com

ടി20 പരമ്പര ഇന്ത്യൻ പെൺപുലികൾ തൂക്കി! അടിച്ചുകയറി സ്മൃതി മന്ദാന, മിന്നും താരമായി റിച്ചാ ഘോഷ്; തുടക്കത്തിലെ കാലിടറി വിൻഡീസ് സംഘം

നവി മുംബൈ: വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ടി20 പരമ്പര ഇന്ത്യൻ വനിതകൾക്ക്. മൂന്നാമത്തേയും അവസാനത്തേയും ടി20യിൽ 60 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. നവി മുംബൈ, ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 217 റൺസാണ് നേടിയത്. സ്മൃതി മന്ദാന (47 പന്തിൽ 77), റിച്ചാ ഘോഷ് (54) എന്നിവരുടെ അർധ സെഞ്ചുറികാണ് ടീമിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് (39), രാഘ്വി ബിഷ്ട് (30) എന്നിവർ നിർണായക പിന്തുണ നൽകി. മറുപടി ബാറ്റിംഗിൽ വിൻഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രാധ യാദവാണ് സന്ദർശകരെ തകർത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസിന് തുടക്കം അത്ര നന്നായില്ല. സ്‌കോർബോർഡിൽ 20 റൺസ് മാത്രമുള്ളപ്പോൾ ക്വിയനാ ജോസഫ് (11) പുറത്തായി. മലയാളി താരം സജന സജീവനാണ് വിക്കറ്റെടുത്തത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിൻഡീസിന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസിന് (22) തിളങ്ങാനായില്ല. ചിൻലെ ഹെന്റി (43)യാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ദിയേൻഡ്രാ ഡോട്ടിൻ (25), ഷെമെയ്ൻ കാംപെൽ (17) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. നെരിസ ക്രാഫ്റ്റൺ (9), അലിയാ അല്ലെയ്‌നെ (6), ഷാബിക് ജനാബി (3), സെയ്ദാ ജെയിംസ് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. അഫി ഫ്‌ളെച്ചർ (5), കരിഷ്മ റാംഹരാക്ക് (3) പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ആദ്യ ഓവറിൽ തന്നെ ഉമ ഛേത്രിയുടെ (0) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നീട് സ്മൃതി – ജമീമ സഖ്യം 98 റൺസ് കൂട്ടിചേർത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ജമീമ, അഫി ഫ്‌ളെച്ചറുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. തുടർന്നെത്തിയ ബിസ്റ്റ്, മന്ദാനയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 44 റൺസ് കൂട്ടിചേർത്തു. എന്നാൽ, സ്മൃതിയെ ദിയേന്ദ്ര ഡോട്ടിൻ (77) മടക്കി. 47 പന്തുകൾ നേരിട്ട ഇന്ത്യൻ ക്യാപ്റ്റൻ ഒരു സിക്‌സും 13 ഫോറും നേടി. തുടർന്നായിന്നു റിച്ചയുടെ വെടിക്കെട്ട്. ബിസ്റ്റിനൊപ്പം 80 റൺസ് ചേർത്തതിന് ശേഷമാണ് റിച്ച മടങ്ങുന്നത്. 21 പന്തുകൾ മാത്രം നേരിട്ട താരം അഞ്ച് സിക്‌സും മൂന്ന് ഫോറും നേടി. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് റിച്ച മടങ്ങുന്നത്. അവസാന പന്ത് നേരിടാനെത്തിയ മലയാളി താരം സജന സജീവൻ ബൗണ്ടറി പായിക്കുകയായിരുന്നു. രാഘ്‌വി ഒരു സിക്‌സും രണ്ട് ഫോറും നേടി.

ഇന്ത്യ: സ്മൃതി മന്ദാന, ഉമാ ചേത്രി, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, സജീവൻ സജന, രാധാ യാദവ്, സൈമ താക്കൂർ, ടിറ്റാസ് സാധു, രേണുക താക്കൂർ സിംഗ്.

വെസ്റ്റ് ഇൻഡീസ്: ഹെയ്‌ലി മാത്യൂസ് (ക്യാപ്റ്റൻ), ക്വിയാന ജോസഫ്, ഷെമൈൻ കാംബെല്ലെ (വിക്കറ്റ് കീപ്പർ), ഡിയാന്ദ്ര ഡോട്ടിൻ, ചിനെല്ലെ ഹെന്റി, ഷാബിക ഗജ്‌നബി, അഫി ഫ്ലെച്ചർ, സൈദ ജെയിംസ്, മാൻഡി മാംഗ്രു, കരിഷ്മ റാംഹരക്ക്, ഷാമിലിയ കോണൽ.

You might also like

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

Top Picks for You
Top Picks for You