newsroom@amcainnews.com

പൈലറ്റിന് ആരോഗ്യപ്രശ്നം: ഹാലിഫാക്സിലേക്കുള്ള എയർ കാനഡ വിമാനം ബോസ്റ്റണിലിറക്കി

യുഎസിലെ ന്യൂവാർക്കിൽ നിന്ന് ഹാലിഫാക്സിലേക്ക് പുറപ്പെട്ട എയർ കാനഡ വിമാനം, പൈലറ്റിന് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം ഏകദേശം 1:40 ഓടെയായിരുന്നു സംഭവം. എയർ കാനഡയുടെ AC7664 വിമാനമാണ് അടിയന്തരമായി ബോസ്റ്റണിലിറക്കിയത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പൈലറ്റിനെ കോക്ക്പിറ്റിൽ നിന്നും മാറ്റിയതായി എയർ കാനഡ വക്താവ് അറിയിച്ചു. തുടർന്ന് ഫസ്റ്റ് ഓഫീസർ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും ബോസ്റ്റണിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. വിമാനത്താവളത്തിൽ എത്തിച്ചയുടൻ തന്നെ പൈലറ്റിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായി മസാചുസെറ്റ്‌സ് സ്റ്റേറ്റ് പോലീസ് സ്ഥിരീകരിച്ചു. ഈ സമയത്ത് വിമാനത്തിൽ 61 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

You might also like
The Government of Canada provides an update regarding the 2026 wildfire season

കാനഡയിൽ കാട്ടുതീ രൂക്ഷം: 41 ലക്ഷം ഹെക്ടർ വനം കത്തിനശിച്ചു; ജനങ്ങൾക്ക് ജാഗ്രതാനിർദേശം

സൗത്ത് കാരൊലൈന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി

Centre Bans Cold and Cough Drug Combinations for Children Under Four

നാലു വയസ്സിന് താഴെയുള്ള കുട്ടികളുടെ ചുമമരുന്ന് സംയുക്തങ്ങൾക്ക് കേന്ദ്ര വിലക്ക്

കൊറിയൻ ഉപദ്വീപിൽ വീണ്ടും സംഘർഷസാധ്യത; ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം ആശങ്കയുയർത്തുന്നു

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

പ്രൈവറ്റ് ക്രെഡിറ്റ് കുതിച്ചുയരുന്നു; മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You