newsroom@amcainnews.com

കേരള അസോസിയേഷൻ ഓഫ് ഡാലസ് വടംവലി മത്സരം: ന്യൂയോർക്ക് കിങ്‌സ് വിജയികൾ

കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച വടംവലി സീസൺ 3 മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ‘ന്യൂയോർക്ക് കിങ്‌സ്’ വിജയികളായി. വാശിയേറിയ ഫൈനലിൽ ഹ്യൂസ്റ്റൺ ബ്രദേർസ് ഓറഞ്ചിനെ പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് കിങ്‌സ് കിരീടം നിലനിർത്തിയത്. റോസ് ഹിൽ സീറോ മലബാർ ചർച്ച് മൈതാനിയിൽ നടന്ന മത്സരത്തിൽ പത്ത്‌ ടീമുകളാണ് പങ്കെടുത്തത്‌. ഹ്യൂസ്റ്റൺ ബ്രദേർസ് ബ്ലൂസ് മൂന്നാം സ്ഥാനവും ഷിക്കാഗോ അരീക്കര അച്ചായൻസ് നാലാം സ്ഥാനവും സ്വന്തമാക്കി.

വിജയികൾക്ക് ട്രോഫിയും 5000 ഡോളർ ക്യാഷ് അവാർഡും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 3000 ഡോളർ ക്യാഷ് അവാർഡും മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും 2000 ഡോളർ ക്യാഷ് അവാർഡും നാലാം സ്ഥാനക്കാർക്ക് ട്രോഫിയും 1000 ഡോളർ ക്യാഷ് അവാർഡും ലഭിച്ചു. ചാക്കോച്ചൻ, ജിനു കുടിലിൽ എന്നിവരാണ് മത്സരത്തെ നിയന്ത്രിച്ചിരുന്നത്. കേരള അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡൻ്റ് ഷിജു എബ്രഹാം, ഐ.സി.ഇ.സി പ്രസിഡൻ്റ് മാത്യു നൈനാനും സംയുക്തമായി മത്സരം ഉദ്‌ഘാടനം ചെയ്തു. വിനോദ് ജോർജ് (സ്പോർട്സ് ഡയറക്ടർ ), മഞ്ജിത് കൈനിക്കര (സെക്രട്ടറി), ദീപക് നായർ (മെമ്പർഷിപ് ഡയറക്ടർ ), ജിജി പി സ്കറിയ (ആർട്സ് ഡയറക്ടർ), ഷിബു ജോൺ (ലൈബ്രറി ഡയറക്ടർ), സിജു കൈനിക്കര (ട്രഷറര്‍ ), ടെസ്സി മാത്യു (സോഷ്യൽ സർവീസ് ഡയറക്ടർ ), പ്രദീപ് കൊടുവത് (ജോയിൻ്റ് ട്രഷറര്‍), ഫ്രാൻസിസ് തോട്ടത്തിൽ (ഡയറക്ടർ ബോർഡ്‌ അംഗം) തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

You might also like
Start of Nobel Prize Announcements; Medicine Prize Today

നോബൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കം: മെഡിസിൻ പുരസ്കാരം ഇന്ന്

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

Top Picks for You
Top Picks for You