newsroom@amcainnews.com

ഉപഭോക്തൃ പരാതികൾ ഉടൻ തീർപ്പാക്കണം; ബാങ്കുകൾക്ക് കർശന നിർദ്ദേശവുമായി FCAC

കനേഡിയൻ ബാങ്കുകൾ ഉപഭോക്തൃ പരാതികൾ ഉടൻ തീർപ്പാക്കണമെന്ന് നിർദ്ദേശിച്ച് ഫിനാൻഷ്യൽ കൺസ്യൂമർ ഏജൻസി ഓഫ് കാനഡ (FCAC). കാനഡയിലെ ബാങ്ക് ഉപയോക്താക്കളുടെ പരാതികൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് FCAC പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ബാങ്കുകളിൽ ലഭിക്കുന്ന ഉപഭോക്തൃ പരാതികൾ 56 ദിവസ പരിധിക്കുള്ളിൽ തന്നെ തീർപ്പാക്കുകയോ ക്ലോസ് ചെയ്യുകയോ വേണമെന്ന് FCAC നിർദ്ദേശിച്ചു.

പരാതി തീർപ്പാക്കാനുള്ള 56 ദിവസത്തെ സമയപരിധി നീട്ടാൻ ബാങ്കുകൾക്ക് അനുവാദമില്ല. ഒരു പരാതിയിന്മേൽ ബാങ്ക് സ്വീകരിച്ച അന്തിമ തീരുമാനം എന്താണെന്ന് ഉപയോക്താവിനെ കൃത്യമായി അറിയിക്കണം. ആദ്യഘട്ടത്തിൽ തീർപ്പാക്കാത്ത പരാതികളിൽ ‘നോട്ടീസ് ഓഫ് ഫൈനൽ ഡിസിഷൻ’ നൽകണം. ബാങ്കിൻ്റെ തീരുമാനത്തിൽ തൃപ്തരല്ലാത്ത ഉപയോക്താക്കൾക്ക്, ബാങ്കിന് പുറത്തുള്ള പരാതി പരിഹാര ഫോറങ്ങളെ സമീപിക്കാനുള്ള അവകാശമുണ്ടെന്ന് ബാങ്കുകൾ അറിയിക്കണം.

പരാതികൾ കൃത്യസമയത്ത് പരിഹരിക്കുന്നതിനൊപ്പം, ഉപയോക്താവിന് എന്തെങ്കിലും സാമ്പത്തിക നഷ്ടമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള പരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും FCAC നിർദ്ദേശിച്ചു. പരാതികൾ കൈകാര്യം ചെയ്യാൻ കൃത്യമായ നടപടിക്രമങ്ങൾ ബാങ്കുകൾക്ക് ഉണ്ടായിരിക്കണം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. പരാതി ലഭിച്ച തീയതി വ്യക്തമാക്കുന്ന രസീത് ഉപയോക്താവിന് നൽകണമെന്നും, നടപടിക്രമങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഭാഷ ഉപയോഗിക്കരുതെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.

You might also like
US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

Chicago Sahithyavedi featuring renowned writer Zacharia on October 9

പ്രശസ്ത എഴുത്തുകാരൻ സക്കറിയ പങ്കെടുക്കുന്ന ഷിക്കാഗോ സാഹിത്യവേദി ഒക്ടോബർ 9-ന്

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

Edible Oils Hit Hard as Food Inflation Continues to Rise

ഭക്ഷ്യ വിലക്കയറ്റം തുടരുന്നതിനാൽ ഭക്ഷ്യഎണ്ണകൾക്ക് കനത്ത തിരിച്ചടി

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

Top Picks for You
Top Picks for You