newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയയിൽ ഇമാമിന് നേരെ വംശീയ ആക്രമണം: അന്വേഷണം ഊർജ്ജിതം

ബ്രിട്ടീഷ് കൊളംബിയ തലസ്ഥാനമായ വിക്ടോറിയയിലെ മുസ്ലിം പള്ളിയിലെ ഇമാമിന് നേരെയുണ്ടായ വംശീയ ആക്രമണത്തെ കനേഡിയൻ സാംസ്കാരിക മന്ത്രി മാർക്ക് മില്ലർ അപലപിച്ചു. ആക്രമണത്തിൽ ഇമാമിൻ്റെ തലയ്ക്ക് നിസ്സാര പരുക്കേറ്റിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വ്യാഴാഴ്ച രാത്രിയാണ് ബി.സി.എം.എ മസ്ജിദ് അൽ ഈമാൻ പള്ളിയിലെ മുഖ്യ ഇമാം ഇബ്രാഹിം അലിക്ക് നേരെ ആക്രമണമുണ്ടായത്. പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇമാം, പരമ്പരാഗത വസ്ത്രം ധരിച്ച് സ്വന്തം കാറിനുള്ളിൽ ഇരിക്കുകയായിരുന്നു. ഈ സമയം ഒരാൾ കാറിൻ്റെ വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും ഇമാമിനെ മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ, “നിങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകൂ” എന്ന് പ്രതി അധിക്ഷേപിച്ചതായും മുസ്ലിം സംഘടനകൾ ആരോപിച്ചു. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ, ഇമാം കാറിൽ പിന്തുടരുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവം അങ്ങേയറ്റം ഭയാനകവും ക്രൂരവുമാണെന്ന് മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. ഇത്തരം അക്രമങ്ങൾക്കും ഇസ്‌ലാമോഫോബിയയ്ക്കും കാനഡയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയുടെ തെളിവാണ് ഈ സംഭവമെന്നും, മുസ്ലിം വിരുദ്ധതയ്ക്കെതിരെ ഭരണാധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് ആവശ്യപ്പെട്ടു.

You might also like

മിഷിഗൺ സെനറ്റ് പ്രൈമറി: അബ്ദുൾ എൽ-സയീദിന് വിജയം

തപസ്യ നയാഗ്ര കർക്കിടക വാവ് ബലി ഓഗസ്റ്റ് 12-ന്

Medicated Chewing Gum from Lablab Beans: Researchers Find New Preventive Path Against Head and Neck Cancer

അമരപ്പയറിൽ തീർത്ത ഔഷധച്ച്യൂയിംഗം: ഹെഡ് ആൻഡ് നെക്ക് കാൻസറിന് പുതിയ പ്രതിരോധ വഴി കണ്ടെത്തി ഗവേഷകർ

കാട്ടുതീ പടരുന്നു: ബി.സി. സമ്മർലാൻഡിൽ ഒഴിപ്പിക്കൽ ഉത്തരവ്, ജാഗ്രതാ നിർദ്ദേശം

How Google Makes Billions Through Free Services

സൗജന്യ സേവനങ്ങളിലൂടെ ഗൂഗിൾ എങ്ങനെ കോടികൾ സമ്പാദിക്കുന്നു

Teacher Stabbed to Death Inside School: Brutal Murder in Haryana

അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു: ഹരിയാനയിൽ ക്രൂരമായ കൊലപാതകം

Top Picks for You
Top Picks for You