newsroom@amcainnews.com

പിതൃദിനത്തിൽ മൂവായിരത്തോളം പിതാക്കന്മാർക്ക് ആദരമൊരുക്കി നോർത്ത് ടെക്സാസ് പള്ളിയും മാർക്ക് ക്യൂബന്റെ സന്നദ്ധ സംഘടനയും

പിതൃദിനത്തിൽ കുട്ടികളുടെ വളർച്ചയിൽ അച്ഛന്മാർ, വളർത്തച്ഛന്മാർ (bonus fathers), കമ്മ്യൂണിറ്റി നേതാക്കൾ, വിശ്വാസ നേതാക്കൾ എന്നിവർ വഹിക്കുന്ന പങ്കിനെ ആദരിക്കുകയാണ് നോർത്ത് ടെക്സാസിലെ ഒരു പള്ളി. ‘മാർക്ക് ക്യൂബൻ ഹീറോസ് ബാസ്‌ക്കറ്റ്ബോൾ സെന്റർ’ എന്ന ലാഭരഹിത സംഘടനയുടെ നേതൃത്വത്തിൽ പിതൃദിനത്തോടനുബന്ധിച്ച് ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സൗത്ത് ഡാള്ളസിലെ കോൺകോർഡ് ചർച്ചിൽ വെച്ച് നടന്ന ആറാമത് വാർഷിക ‘ഹീ ഹെസ് മൈ ഹീറോ ഫാദേഴ്‌സ് ഡേ ഫോട്ടോ എക്സ്പീരിയൻസ്’ (He’s My Hero Father’s Day Photo Experience) പരിപാടിയിൽ സൗജന്യ ഹെയർകട്ട് മുതൽ ഹൈഡ്രേഷൻ കിറ്റുകൾ വരെ നൽകിക്കൊണ്ട് മൂവായിരത്തോളം അച്ഛന്മാർക്കും വളർത്തച്ഛന്മാർക്കും വിപിഐ പരിഗണനയാണ് നൽകിയത്.

പള്ളിയിൽ ഒരുക്കിയ വിവിധ സ്റ്റേഷനുകളിൽ വെച്ച് തത്സമയ സംഗീതം ആസ്വദിച്ചും മക്കൾക്കൊപ്പം ഫോട്ടോകൾ എടുത്തുമാണ് അവർ സമയം ചിലവഴിച്ചത്. കൂടാതെ, അച്ഛന്മാരെ സന്തോഷിപ്പിക്കാനായി ഒരു കാരിക്കേച്ചർ ആർട്ടിസ്റ്റും, ഫുഡ് ട്രക്കും, ബാർബറും അവിടെ ഉണ്ടായിരുന്നു. എല്ലാവർക്കും കണ്ടു ആസ്വദിക്കാനായി മൂന്ന് ക്ലാസിക് സ്പോർട്സ് കാറുകളും പ്രദർശിപ്പിച്ചിരുന്നു. ശതകോടീശ്വരനായ മാർക്ക് ക്യൂബന്റെ സന്നദ്ധ സംഘടനയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. അടുത്ത തലമുറയിലെ യുവാക്കളെയും യുവതികളെയും വഴിനടത്തുന്ന ഈ സംഘടന, ആറ് വയസ്സ് മുതലുള്ള കുട്ടികൾക്ക് സെമി-പ്രൊഫഷണൽ തലം വരെയുള്ള ബാസ്‌ക്കറ്റ്ബോൾ പരിശീലനത്തോടൊപ്പം നല്ല പെരുമാറ്റരീതികൾ, ഗ്രൂമിംഗ്, വ്യക്തിശുചിത്വം എന്നിവയും പഠിപ്പിച്ചു നൽകുന്നുണ്ട്.

“അച്ഛന്മാർ അവരുടെ പ്രാധാന്യം തിരിച്ചറിയേണ്ടതും നമ്മൾ അവരെ എത്രത്തോളം വിലമതിക്കുന്നു എന്ന് അവർ അറിയേണ്ടതും വളരെ പ്രധാനമാണ്. അവർ ചെയ്യുന്ന ത്യാഗങ്ങൾ, അവരുടെ നിശ്ചയദാർഢ്യം, പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് എന്നിവയെല്ലാം നമ്മൾ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു,” എന്ന് മാർക്ക് ക്യൂബൻ ഹീറോസ് ബാസ്‌ക്കറ്റ്ബോൾ സെന്റർ സിഇഒ ട്രീന ടെറൽ-ആൻഡ്രൂസ് പറഞ്ഞു.

“ഓരോ പുരുഷനും സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും. നിങ്ങളുടെ അനന്തരവൻ, അനന്തരവൾ അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തെ ഏതെങ്കിലും ഒരു കുട്ടി അങ്ങനെ ആരുടെയെങ്കിലും ഒക്കെ ജീവിതത്തെ സ്വാധീനിക്കാൻ നിങ്ങൾക്ക് കഴിയും. യുവാക്കളെ നയിക്കാനും, അവർക്ക് പരിശീലനം നൽകാനും, അവരെ വളർത്തിയെടുക്കാനും പുരുഷന്മാർ എപ്പോഴും മുന്നോട്ട് വരണം,” എന്ന് കോൺകോർഡ് ചർച്ച് പാസ്റ്റർ ബ്രയാൻ എൽ. കാർട്ടർ കൂട്ടിച്ചേർത്തു.

You might also like
How Google Makes Billions Through Free Services

സൗജന്യ സേവനങ്ങളിലൂടെ ഗൂഗിൾ എങ്ങനെ കോടികൾ സമ്പാദിക്കുന്നു

ട്രംപിന്‍റെ ഗോള്‍ഫ് ക്ലബ്ബില്‍ ആയുധധാരിയെ അറസ്റ്റ് ചെയ്തു; തോക്കുകളും രേഖകളും പിടിച്ചെടുത്തു

ഫ്രഞ്ച് ലാംഗ്വേജ് പ്രൊഫിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 പിആർ ഇൻവിറ്റേഷൻ

വേള്‍ഡ് മലയാളി കൗണ്‍സില്‍ വടക്കേ അമേരിക്കന്‍ റീജിയനില്‍ പുതിയ പ്രൊവിന്‍സ്; ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സിന് തുടക്കം

Remarks against Tamil Nadu CM Vijay: DMK leader Udhayanidhi Stalin arrested

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ പരാമർശം: ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ 2026 സെപ്റ്റംബര്‍ 25 മുതല്‍

Top Picks for You
Top Picks for You