newsroom@amcainnews.com

പുതിയ കാനഡ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് ജൂൺ 26 ന് അക്കൗണ്ടിലേക്ക്

വിരമിച്ചവർ, ഭിന്നശേഷിക്കാർ, ആശ്രിതർ എന്നിവരുൾപ്പെടെ രാജ്യത്തെ ദശലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാർക്കുള്ള കാനഡ പെൻഷൻ പ്ലാൻ (സി.പി.പി) ജൂൺ 26-ന് അക്കൗണ്ടിലേക്ക് എത്തുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. നിലവിൽ, 65-ാം വയസ്സിൽ വിരമിച്ചവർക്ക് പ്രതിമാസം ശരാശരി 925.35 ഡോളറും പൂർണ്ണ സംഭാവന നൽകിയവർക്ക് പരമാവധി 1,507.65 ഡോളർ വരെയും ലഭിക്കും. ഭിന്നശേഷിയുള്ളവർക്ക് ഡിസബിലിറ്റി ബെനിഫിറ്റ് ആയി പരമാവധി 1,741.20 ഡോളറാണ് ലഭിക്കുക.

60 വയസ്സ് പൂർത്തിയായവർക്കും തൊഴിൽ കാലയളവിൽ ഒരു തവണയെങ്കിലും സി.പി.പി വിഹിതം അടച്ചവർക്കുമാണ് കാനഡ പെൻഷൻ പ്ലാന് അപേക്ഷിക്കാൻ അർഹതയുള്ളത്. 65 വയസ്സിന് മുമ്പ് പെൻഷൻ കൈപ്പറ്റിയാൽ പ്രതിമാസ തുക സ്ഥിരമായി കുറയും. എന്നാൽ 70 വയസ്സ് വരെ കാത്തിരുന്നാൽ തുക വർധിക്കുകയും ചെയ്യും. കാനഡയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന കുടിയേറ്റക്കാർക്കും വർഷത്തിൽ 3,500 ഡോളറിലധികം വരുമാനമുണ്ടെങ്കിൽ ആദ്യ ശമ്പളം മുതൽ ഈ പദ്ധതിയുടെ ഭാഗമാകാം. ജൂലൈ 29, ഓഗസ്റ്റ് 27, സെപ്റ്റംബർ 25, ഒക്ടോബർ 28, നവംബർ 26, ഡിസംബർ 22 എന്നീ തീയതികളിലാണ് ഇനി കാനഡ പെൻഷൻ പ്ലാൻ വിതരണം ചെയ്യുക.

You might also like
Indiana man arrested for trying to wash child’s mouth out with soap after kid cursed at him

തന്നോട് ചീത്തവാക്ക് പറഞ്ഞ കുട്ടിയുടെ വായ കഴുകിക്കാനായി വായിലേക്ക് സോപ്പ് ബലമായി തിരുകിക്കറ്റാൻ ശ്രമിച്ച ഇന്ത്യാന സ്വദേശിയായ യുവാവ് അറസ്റ്റിൽ

നാടുകടത്തല്‍ നയം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി: ട്രംപ്

Aid sector calls out lack of any mention of foreign aid in federal budget

ഫെഡറൽ ബജറ്റിൽ വിദേശ സഹായത്തെക്കുറിച്ച് (Foreign Aid) പരാമർശമില്ല: പ്രതിഷേധവുമായി സന്നദ്ധ സംഘടനകൾ

കാനഡയിൽ ഇൻഫ്ലുവൻസ പടരുന്നു: വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം

Government of Canada announces targeted reforms to the Temporary Foreign Worker Program to respond to labour market needs

തൊഴിൽ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ കാതലായ മാറ്റങ്ങളുമായി കാനഡ സര്‍ക്കാര്‍

Ontario Breaks Ground on New Neonatal Intensive Care Unit at St. Michael’s Hospital

സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിൽ പുതിയ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ തറക്കല്ലിടൽ കർമ്മം ഒന്റാറിയോ നിർവ്വഹിച്ചു

Top Picks for You
Top Picks for You