വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന് പെന്‍സില്‍വാനിയയിലെ കല്‍ഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും. 25 വയസും അതില്‍ കൂടുതലുമായ കേരളീയ വനിതകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കേരളീയ വേഷവിധാനവും സ്വയംപരിചയവും ഉള്‍പ്പെടുന്ന ആദ്യ റൗണ്ട്, കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ടാലൻ്റ് റൗണ്ട്, ചോദ്യോത്തര-സംഭാഷണ ഘട്ടം എന്നിവ ഉള്‍പ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. രജിസ്‌ട്രേഷനോടൊപ്പം ഫോട്ടോയും പ്രൊഫൈലും സമര്‍പ്പിക്കേണ്ടതുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍റെ അവസാന തീയതി ജൂലൈ 1.
ഫൊക്കാന വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ളയുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഏകോപനം. ഫാന്‍സിമോള്‍ പള്ളത്തുമഠം ചെയര്‍പേഴ്‌സണായും സുബി ബാബു കോ-ചെയറായും പ്രവര്‍ത്തിക്കുന്നു. ഉഷാ ചാക്കോ, ശോശമ്മ ആന്‍ഡ്രൂസ്, ബ്രിഡ്ജറ്റ് ജോര്‍ജ്, അന്ന ജോണ്‍, ഷോജി ഷിനോജ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.






