newsroom@amcainnews.com

കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്കിൽ വൻ വർധന: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാനഡയിൽ ജനിച്ചവരിൽ വീട് സ്വന്തമാക്കുന്നവരെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്ക് കുത്തനെ വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. ഒൻ്റാരിയോയിൽ അഞ്ച് വർഷമായി താമസിക്കുന്ന പുതിയ കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്ക് 2018-ൽ 35.7 ശതമാനമായിരുന്നത് 2021-ൽ 40.2 ശതമാനമായി ഉയർന്നു. ഇതേ കാലയളവിൽ കാനഡയിൽ ജനിച്ചവരുടെ നിരക്ക് 50.7 ശതമാനത്തിൽ നിന്ന് 47.8 ശതമാനമായി താഴ്ന്നു. ദക്ഷിണേഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട തുടങ്ങിയ പ്രവിശ്യകളിൽ വീട് വാങ്ങുന്നതിൽ മുന്നിൽ നിൽക്കുന്നത്.

വർക്ക് അല്ലെങ്കിൽ സ്റ്റഡി പെർമിറ്റുകളിലോ അഭയാർത്ഥികളായോ കാനഡയിൽ എത്തിയ കുടിയേറ്റക്കാരിൽ 85 ശതമാനത്തിലധികവും ആദ്യ വർഷം തന്നെ വീട് സ്വന്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. കാനഡയിൽ ജനിച്ചവർ അപേക്ഷിച്ച് വരുമാനം കുറവാണെങ്കിലും വിലകൂടിയ വീടുകൾ വാങ്ങാനും വലിയ തുക മോർഗേജ് വായ്പകളായി എടുക്കാനും കുടിയേറ്റക്കാർ തയ്യാറാകുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. രജിസ്റ്റേർഡ് റിട്ടയർമെൻ്റ് സേവിങ്സ് പ്ലാനുകളിൽ നിക്ഷേപിക്കുന്നതിനേക്കാൾ, സ്വന്തമായി ഒരു വീട് വാങ്ങുന്നതിലൂടെയുള്ള ഇക്വിറ്റി കെട്ടിപ്പടുക്കുന്നതിനാണ് ഇവർ മുൻഗണന നൽകുന്നത്. ഇതിനാൽ തന്നെ ഉയർന്ന പ്രതിമാസ മോർഗേജ് തിരിച്ചടവുകൾ ഉള്ളതിനാൽ വിപണിയിലെ മാറ്റങ്ങൾ ഇവരെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്.

You might also like
Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

Top Picks for You
Top Picks for You