newsroom@amcainnews.com

രാജ്യത്ത് ഗാർഹിക കടം വർധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്

രാജ്യത്ത് ജനങ്ങളുടെ വരുമാനത്തേക്കാൾ വേഗത്തിൽ ഗാർഹിക കടം വർധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. തുടർച്ചയായ ആറാമത്തെ ക്വാർട്ടറിലാണ് രാജ്യത്തെ ഗാർഹിക കടം വരുമാനത്തെക്കാൾ ഉയർന്ന നിരക്കിലാകുന്നത്. കാനഡയിലെ ജനങ്ങളുടെ ഡിസ്പോസബിൾ ഇൻകവും ക്രെഡിറ്റ് മാർക്കറ്റ് കടവും തമ്മിലുള്ള അനുപാതം 179.6 ശതമാനമായി ഉയർന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ പാദത്തിൽ കാനഡക്കാരുടെ മൊത്തം വായ്പയെടുക്കൽ തോത് 35.5 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. മുൻ വർഷത്തിൽ ഇത് 34.5 ബില്യൺ ഡോളറായിരുന്നു.

ഭവന വായ്പകളിൽ നേരിയ കുറവുണ്ടായെങ്കിലും, ഉപഭോക്തൃ വായ്പകളിലും ഇതര വായ്പകളിലും ഉണ്ടായ വർധനവാണ് കടബാധ്യത കുതിച്ചുയരാൻ കാരണമായത്. ഇതോടൊപ്പം, പലിശയും മുതലും അടക്കമുള്ള തിരിച്ചടവുകൾക്കായി വരുമാനത്തിന്റെ 14.75 ശതമാനം തുകയും ആളുകൾക്ക് നീക്കിവെക്കേണ്ടി വരുന്നു. ഇത് കനേഡിയൻ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

You might also like
Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Top Picks for You
Top Picks for You