newsroom@amcainnews.com

വംശീയ അധിക്ഷേപം: മോൺട്രിയലിൽ പൊലീസുകാർക്ക് സസ്പെൻഷൻ

ക്യൂബെക്കിലെ മോൺട്രിയലിൽ കറുത്തവർഗ്ഗക്കാർക്കും അറബ് വംശജർക്കുമെതിരെ വംശീയ അധിക്ഷേപം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സ്റ്റേഷൻ 39-ലെ 16 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഇവരിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബാക്കി ഉള്ള 14 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായി മോൺട്രിയൽ പോലീസ് സർവീസ് വക്താവ് അറിയിച്ചു.

മോൺട്രിയൽ-നോർത്ത് മേഖലയിൽ പൊലീസ് പരിശോധനകൾക്കിടയിൽ ഇവർ വംശീയ അതിക്രമം കാണിച്ചെന്നാണ് പ്രധാന ആരോപണം. അറബ്, കറുത്തവർഗ്ഗക്കാരായ പൗരന്മാരുടെ മുടി മുറിച്ചെടുത്ത് സൂക്ഷിച്ചതായും, വംശീയ പശ്ചാത്തലം മാത്രം നോക്കി ജനങ്ങൾക്ക് പിഴ ചുമത്തിയതായും ആരോപണം ഉയർന്നിരുന്നു. മറ്റ് ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാർച്ച് മുതലാണ് അന്വേഷണം ആരംഭിച്ചത്.

അതേസമയം വംശീയ അതിക്രമങ്ങൾ ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് മോൺട്രിയൽ മേയർ സൊരയ മാർട്ടിനെസ് ഫെരാഡെ പറഞ്ഞു. സുതാര്യത ഉറപ്പാക്കുന്നതിനായി നഗരത്തിലെ പൊലീസുകാർക്ക് ബോഡി ക്യാമറകൾ നൽകുന്ന നടപടി വേഗത്തിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

You might also like

അവർ അനധികൃത കുടിയേറ്റക്കാരല്ല: കാനഡയിൽ ‘ക്രിമിനൽ ടൂറിസത്തിൽ’ ഏർപ്പെട്ട 12 ഇന്ത്യക്കാർ; അവർ എത്തിയത് മോഷ്ടിക്കാൻ

സ്വന്തം മണ്ണിൽ ആദ്യ പോരാട്ടത്തിന് കാനഡ: എതിരാളികൾ ബോസ്നിയ

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും സൗജന്യ യാത്ര; തൃശ്ശൂർ ജില്ലയിൽ ദിവസവും കാൽലക്ഷത്തോളം സൗജന്യ ടിക്കറ്റ്

മോദി ഇന്ന് ഫ്രാൻസിലേക്ക്: ഇന്ത്യ-ഫ്രാൻസ് ബന്ധത്തിന്റെ അടിത്തറയായി മാറിയ പരസ്പര വിശ്വാസം

ചാമ്പ്യൻഷിപ്പിന് തൊട്ടരികെ നിക്സ്; എൻ.ബി.എ ഫൈനൽസിൽ ചരിത്രപരമായ തിരിച്ചുവരവ്

രാജകുടുംബത്തിലെ തർക്കം അക്രമത്തിൽ കലാശിച്ചു: മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ കോട്ടയ്ക്കുള്ളിൽ വെടിവയ്പ്പ്

Top Picks for You
Top Picks for You