newsroom@amcainnews.com

സംസ്ഥാനത്ത് ഷിഗെല്ല ഭീതി: മലപ്പുറത്ത് ഏഴുവയസ്സുകാരൻ മരിച്ചു, ഈ വർഷം നാലാമത്തെ മരണം

കേരളത്തിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് വീണ്ടുമൊരു മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയും മലപ്പുറം എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ആർജവ് (7) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ അന്തരിച്ചത്. പനിയും കടുത്ത വയറിളക്കവും ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു. നിലവിൽ ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഷിഗെല്ല ബാധിച്ച് ഒരു വയസ്സുകാരൻ കൂടി ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നു.

ഈ വർഷം ജനുവരി മുതൽ ഇതുവരെ സംസ്ഥാനത്താകെ 135 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ പകുതിയിലധികം കേസുകളും (68 പേർ) കോഴിക്കോട് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം തിരൂരങ്ങാടിയിലുള്ള ഒരു കുടിവെള്ള പ്ലാന്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ അപകടകരമായ രീതിയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുൻപ് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവന്നതോടെ ഈ കുടിവെള്ള പ്ലാന്റ് അധികൃതർ പൂട്ടിപ്പിച്ചു.

കുട്ടിയുടെ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിലുടനീളം വരും ദിവസങ്ങളിൽ കർശനമായ പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ഒൻപതിന് മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിനി സരോജിനി (59), ജൂൺ ആറിന് കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ മൂന്ന് വയസ്സുകാരി എന്നിവരും ഈ വർഷം ഷിഗെല്ല ബാധിച്ച് മരണപ്പെട്ടിരുന്നു. രോഗവ്യാപനം തടയുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

You might also like

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Top Picks for You
Top Picks for You