newsroom@amcainnews.com

കാനഡയുടെ മത്സരം ഒഴിവാക്കി, യുഎസിന്‍റെ മത്സരം കണ്ട് ട്രൂഡോ

കാനഡയുടെ മത്സരം ഒഴിവാക്കി യുഎസ്എ–പാരാഗ്വായ് മത്സരം കാണാൻ എത്തിയ മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ രൂക്ഷവിമർശനം. ടൊറൻ്റോ സ്റ്റേഡിയത്തിൽ നടന്ന കാനഡ-ബോസ്നിയ മത്സരം കാണാതെ യുഎസിന്‍റെ മത്സരം കാണാൻ അമേരിക്കൻ പോപ് ഗായികയായ കാമുകി കാറ്റി പെറിക്കൊപ്പം എത്തിയതാണ് ട്രൂഡോയ്‌ക്കെതിരെ വിമർശനം ഉയരാൻ കാരണം. സോഷ്യൽ മീഡിയയിൽ അടക്കം ട്രൂഡോയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

അതേസമയം, സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയിട്ടുണ്ട്. ‘ചിലപ്പോഴൊക്കെ ഉത്തരവാദിത്വമുള്ള ഒരു കാമുകന്‍റെ കടമകൾ നിറവേറ്റേണ്ടതായിവരും. പക്ഷേ കപ്പ് എടുക്കാൻ ഞാൻ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് നിങ്ങൾക്കറിയാം.’’– എക്സിൽ പങ്കുവച്ച ഈ കുറിപ്പിലൂടെയാണ് ട്രൂഡോ വിമർശനങ്ങളെ നേരിട്ടത്. ജസ്റ്റിൻ ട്രൂഡോയും കാറ്റി പെറിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കഴിഞ്ഞ വർഷം മുതൽ അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ഇതാദ്യമായാണ് ട്രൂഡോ വ്യക്തമായി പ്രതികരിക്കുന്നത്. ഒട്ടേറെ പൊതുവേദികളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നെങ്കിലും ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ല.

You might also like
US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Top Picks for You
Top Picks for You